റെക്കോർഡ് കുതിപ്പിൽ സ്വർണ വില ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണവില

Spread the love

കോട്ടയം : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയർന്നു. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണവില. ഒരു പവന് 61,960 രൂപയാണ് വിപണി വില.

video
play-sharp-fill

കഴിഞ്ഞ ദിവസം 61,840 രൂപ നിരക്കിലായിരുന്നു സ്വർണ വ്യാപാരം നടന്നത്. ഒറ്റ ദിവസം കൊണ്ട് വർധിച്ചിരിക്കുന്നത് 120 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7745 രൂപയാണ്. കഴിഞ്ഞ ദിവസത്തെ നിരക്ക് 7730 രൂപയായിരുന്നു. സ്വർണത്തില്‍ സർവകാല റെക്കോർഡോഡ് കൂടിയാല്‍ ഫെബ്രുവരി മാസം ആരംഭിക്കുന്നത്.

ജനുവരി മാസം ആരംഭിച്ചത് സ്വർണ വിലയില്‍ ഏറ്റവും കുറഞ്ഞ നിരക്കോടെ ആണെങ്കിലും, മാസം അവസാനിച്ചത് റെക്കോർഡ് വിലയുമായിട്ടാണ്. ജനുവരി ഒന്നിന് 57,200 രൂപ നിരക്കിലായിരുന്നു കച്ചവടം നടന്നത്. 2025 ന്റെ തുടക്കത്തില്‍ രേഖപ്പെടുത്തിയ സ്വർണ നിരക്കില്‍ നിന്ന് 4640 രൂപയുടെ വർദ്ധനവാണ് മാസം അവസാനിക്കുമ്ബോള്‍ രേഖപ്പെടുത്തിയത്. ഇതോടെ വില ഇടിവ് പ്രതീക്ഷിച്ചിരുന്ന സാധാരണക്കാർക്ക് വൻ തിരിച്ചടിയാണ് ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി മാസം ആരംഭിച്ചത് ഒരു പവന് 57,200 രൂപ നിരക്കിലായിരുന്നു എങ്കിലും അടുത്ത ദിവസം തന്നെ വില 58,000 പിന്നിട്ടു. 360 രൂപയാണ് വർധിച്ചത്. അടുത്ത ദിവസങ്ങളില്‍ സ്വർണ വില ഇടിഞ്ഞ് 57,720 ആവുകയും, ഏതാനും നാളുകള്‍ ഇതേ വിലയില്‍ മാറ്റമില്ലാതെ തുടരുകയും ചെയ്തു. എന്നാല്‍ ഈ ആശ്വസം അധിക നാള്‍ നീണ്ടില്ല. വീണ്ടും സ്വർണ വില കുതിച്ചുയർന്നു. പിന്നീട് 58,000 രൂപയില്‍ താഴേക്ക് സ്വർണ വില എത്തിയില്ല. ഓരോ ദിവസം പിന്നിടുമ്ബോഴും സ്വർണ വില ക്രമാതീതമായി ഉയർന്നു. ജനുവരി മാസത്തിന്റെ പകുതിയോടെ ഒരു പവന് 59,000 കടന്നു. ഒടുവില്‍ ജനുവരി 22നാണ് സാധാരണക്കാരനെ നിരാശരാക്കി കൊണ്ട് സ്വര്‍ണവില 60,000 കടന്നത്.

സ്വർണ വിലയിലെ കുതിപ്പിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ഭൗമരാഷ്ട്രീയ പ്രശ്നങ്ങളാണ്. പുതിയ യുഎസ് പ്രസിഡൻറ് ട്രംപിന്റെ വ്യാപാര നയങ്ങളും ഇതില്‍ നിർണായക പങ്ക് വഹിക്കുന്നു. മെക്സിക്കോയില്‍ നിന്നും അമേരിക്കയിലേക്ക് എത്തുന്ന സാധനങ്ങള്‍ക്ക് 25 % അധിക നികുതിയാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞതും വില വർധനവിന് കാരണമായി.