video
play-sharp-fill

സൗദിയിൽ മരിച്ച പേരൂർ സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

സൗദിയിൽ മരിച്ച പേരൂർ സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും.പേരൂർ പറയകുളത്തായ ആനിക്കാമറ്റത്തിൽ ബേബി കുര്യൻ വർഗ്ഗീസ് – (65) ആണ് മരിച്ചത്. ഈസ്റ്റർ ദിനത്തിൽ ഇദ്ദേഹം ഓടിച്ചിരുന്ന ട്രക്കിൽ മറ്റൊരു ട്രക്കിടിച്ചാണ് അപകടം ഉണ്ടായത്.കഴിഞ്ഞ രണ്ടാഴ്ച്ചയായി എംബസി മുഖേന നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. ശനി രാത്രിയോടെ എത്തുന്ന മൃതദേഹം കാരിത്താസിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും. തുടർന്ന് ഞായർ രാവിലെ 10-ന് വീട്ടിൽ കൊണ്ടുവരും. സംസ്ക്കാരം ഉച്ചകഴിഞ്ഞ് – 2.30 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം 3.30 ന് പേരൂർ ആഗോള മർത്തശ്മൂനി തീർത്ഥാടന ദേവാലയത്തിൽ നടക്കും.കഴിഞ്ഞ 32 വർഷമായി സൗദിയിൽ ജോലി ചെയ്തിരുന്ന ബേബി ആഗസ്റ്റിൽ തൊഴിലവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടത്തിൽ പെട്ട് മരിച്ചത്.ഭാര്യ ഗ്രേസ് കുര്യൻ.മക്കൾ – ആൻ സൂസൻ കുര്യൻ, അൻസു അന്ന കുര്യൻ.
മരുമകൻ – അജു തങ്കച്ചൻ