video
play-sharp-fill

മലപ്പുറം താനൂരിൽ നഗരസഭാ കൗൺസിലർ ഉൾപ്പടെ രണ്ടു മുസ്ലീം ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു

മലപ്പുറം താനൂരിൽ നഗരസഭാ കൗൺസിലർ ഉൾപ്പടെ രണ്ടു മുസ്ലീം ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു

Spread the love

സ്വന്തംലേഖകൻ

മലപ്പുറം : മലപ്പുറം താനൂർ അഞ്ചുടിയിൽ നഗരസഭാ കൗൺസിലർ ഉൾപ്പടെ രണ്ടു മുസ്ലീം ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു. താനൂർ നഗരസഭ കൗൺസിലർ സി.പി.സലാം, ബന്ധു എ.പി.മൊയ്തീൻകോയ എന്നിവർക്കാണ് വെട്ടേറ്റത്.
മൊയ്തീൻ കോയയെ ഒരു സംഘം ആളുകൾ വീട്ടിൽ കയറി വെട്ടുകയായിരുന്നു. ഇത് തടുക്കുന്നതിനിടെയാണ് കൗൺസിലർക്ക് വെട്ടേറ്റത്. പരിക്കേറ്റ ഇരുവരേയും കോട്ടക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .ആക്രമണത്തിനു പിന്നിൽ സി.പി.എമ്മെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അഞ്ചുടി ഉൾപ്പടെയുള്ള തീരദേശ മേഖലയിൽ പൊലിസ് സുരക്ഷ ശക്തമാക്കി.