
സൂപ്പര്‍ സിക്‌സിലെ ആദ്യ പോരില്‍ ജയം ; അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് 8 വിക്കറ്റ് ജയം സ്വന്തമാക്കി ഇന്ത്യ
ക്വലാലംപുര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് സൂപ്പര്‍ സിക്‌സിലെ ആദ്യ പോരില്‍ ഇന്ത്യക്ക് ജയം. ഇന്ത്യന്‍ വനിതകള്‍ ബംഗ്ലാദേശ് വനിതാ ടീമിനെ അനായാസം വീഴ്ത്തി. 8 വിക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് വനിതകളുടെ പോരാട്ടം 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യ വെറും 7.1 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 66 റണ്‍സെടുത്താണ് വിജയിച്ചത്.
31 പന്തില്‍ 8 ഫോറുകള്‍ സഹിതം 40 റണ്‍സെടുത്ത ഓപ്പണര്‍ ഗോംഗ്ഡി തൃഷ ജയത്തിനുള്ള അടിത്തറയിട്ടു. സനിക ചാല്‍കെ (പുറത്താകാതെ 11 റണ്‍സ്), ക്യാപ്റ്റന്‍ നികി പ്രസാദ് (പുറത്താകാതെ 5) എന്നിവര്‍ ചേര്‍ന്നു ജയം പൂര്‍ത്തിയാക്കി. ജി കമാലിനി (3)യാണ് പുറത്തായ മറ്റൊരു താരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ വൈഷ്ണവി ശര്‍മയുടെ മിന്നും ബൗളിങാണ് ബംഗ്ലാദേശിനെ കുഴക്കിയത്. താരം 4 ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. 21 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ സുമയ അക്തറുടെ ബാറ്റിങാണ് സ്‌കോര്‍ 50 കടത്തിയത്. 14 റണ്‍സെടുത്ത ജന്നതുല്‍ മൗവയാണ് രണ്ടക്കം കടന്ന മറ്റൊരാള്‍.