video
play-sharp-fill

കുമ്മനത്തിനു കിട്ടിയ ഷാളുകൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കും, ഉദ്‌ഘാടനം വ്യാഴാഴ്ച്ച നടക്കും

കുമ്മനത്തിനു കിട്ടിയ ഷാളുകൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കും, ഉദ്‌ഘാടനം വ്യാഴാഴ്ച്ച നടക്കും

Spread the love

സ്വന്തംലേഖകൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് കിട്ടിയ ഷാളുകള്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന പരിപാടിയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ  11 ന് നടക്കും. കരമന ശാസ്ത്രി നഗറിലെ കുമ്മനത്തിന്റെ താത്കാലിക വസതിയിലാണ് പരിപാടി. പര്യടനത്തിനിടെ കിട്ടിയ ഷാളുകള്‍, തോര്‍ത്തുകള്‍, പൊന്നാട എന്നിവ ഉപയോഗിച്ച് സഞ്ചി, തൊപ്പി, ഹാന്‍ഡ് കര്‍ച്ചീഫ്, ടൗവ്വല്‍, തലയിണ കവര്‍ എന്നിവയൊക്കെ നിര്‍മ്മിക്കാനാണ് ഉദ്യേശിക്കുന്നത്. അതോടൊപ്പം പ്രചരണത്തിനുപയോഗിച്ച ബോര്‍ഡുകള്‍ ഗ്രോ ബാഗുകളാക്കി മാറ്റുന്നുമുണ്ട്.

തിരഞ്ഞെടുപ്പ് അവസാനിച്ചതിന്റെ അടുത്ത ദിവസം തുടങ്ങിയ തരംതിരിക്കല്‍ ഇന്നലെയാണ് പൂര്‍ത്തിയായത്. ഏകദേശം ഒരു ലക്ഷത്തോളം തുണിത്തരങ്ങളാണ് സ്വീകരണ പരിപാടിക്കിടെ കുമ്മനത്തിന് കിട്ടിയത്. മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനായി സ്വാശ്രയ സംഘങ്ങളേയും ബിഎംഎസ് തൊഴിലാളികളേയുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ പാരിസ്ഥിതിക അവബോധം വളര്‍ത്താനും തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹാര്‍ദ്ദപരമാക്കാനുമാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കുമ്മനം രാജശേഖരന്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group