video
play-sharp-fill
കോടികളുടെ തട്ടിപ്പിന് കുടപിടിച്ചതിൽ ഗാന്ധിനഗർ പൊലീസും: ഇന്റലിജൻസ് റിപ്പോർട്ടിന് ഗാന്ധിനഗർ പൊലീസിനു പുല്ലുവില: തട്ടിപ്പുകാരായ ഫിനിക്‌സ് കൺസൾട്ടൻസിയ്‌ക്കെതിരെ മൂന്നു മാസം മുൻപ് തന്നെ ഇന്റലിജൻസ് റിപ്പോർട്ട്; തട്ടിപ്പ് സംഘത്തെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയ ശേഷം വെറുതെ വിട്ടു; ഫലം നാലു കോടിയുടെ തട്ടിപ്പ്

കോടികളുടെ തട്ടിപ്പിന് കുടപിടിച്ചതിൽ ഗാന്ധിനഗർ പൊലീസും: ഇന്റലിജൻസ് റിപ്പോർട്ടിന് ഗാന്ധിനഗർ പൊലീസിനു പുല്ലുവില: തട്ടിപ്പുകാരായ ഫിനിക്‌സ് കൺസൾട്ടൻസിയ്‌ക്കെതിരെ മൂന്നു മാസം മുൻപ് തന്നെ ഇന്റലിജൻസ് റിപ്പോർട്ട്; തട്ടിപ്പ് സംഘത്തെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയ ശേഷം വെറുതെ വിട്ടു; ഫലം നാലു കോടിയുടെ തട്ടിപ്പ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോട്ടയം നഗരത്തെ തന്നെ നടുക്കിയ കോടികളുടെ തട്ടിപ്പിന് കുടപിടിച്ചവരിൽ ഗാന്ധിനഗർ പൊലീസും എന്നു റിപ്പോർട്ട്. എസ്എച്ച് മൗണ്ടിന്റെ ഫിനിക്‌സ് എന്ന തട്ടിപ്പ് സ്ഥാപനത്തെപ്പറ്റി മൂന്നു മാസം മുൻപ് തന്നെ സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് വിഭാഗം ഗാന്ധിനഗർ പൊലീസിനു മുന്നറിയിപ്പ് നൽകിയിരുന്നു. തട്ടിപ്പിന് ഇരയായ നാലു യുവാക്കളെ, പരാതി സഹിതം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലേയ്ക്ക് അയച്ചിട്ടും നടപടിയൊന്നും ഉണ്ടായില്ല. ഫിനിക്‌സ് കൺസൾട്ടൻസി ആൻഡ് ട്രാവൽ ഏജൻസി ഉടമ
കൈപ്പുഴ ഇടമറ്റം റോബിൻ മാത്യുവിന് ഗാന്ധിനഗർ പൊലീസിനും രാഷ്ട്രീയ വൃത്തങ്ങളിലും സ്വാധീനമുണ്ടെന്ന് തെളിയിക്കുന്നതാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടും പൊലീസ് ചെറുവിരൽ പോലും അനക്കിയില്ല എന്ന റിപ്പോർട്ട്.
മൂന്നു മാസം മുൻപായിരുന്നു സംഭവം. എസ്.എച്ച് മൗണ്ടിലെ ഫിനിക്‌സിന്റെ മുന്നിൽ ഉദ്യോഗാർത്ഥികൾ നിൽക്കുന്നതായും, ഇവർ സ്ഥാപന അധികൃതരുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന് റിപ്പോർട്ട് ലഭിച്ചു. തുടർന്ന് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി വിവരം ശേഖരിച്ചു. ഇതോടെയാണ് ഫിനിക്‌സ് കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പ് സംബന്ധിച്ചുള്ള വിവരം പുറത്തായത്. തുടർന്ന് രഹസ്യാന്വേഷണ വിഭാഗം ഫിനിക്‌സിലെ തട്ടിപ്പ് സംബന്ധിച്ചു ജില്ലാ പൊലീസ് മേധാവിയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് സ്ഥാപനത്തിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി ഗാന്ധിനഗർ പൊലീസിനു നിർദേശം നൽകി. തുടർന്ന് സ്ഥലത്തെത്തിയ ഗാന്ധിനഗർ പൊലീസ് രണ്ടു ദിവസത്തിനകം ലൈസൻസ് അടക്കമുള്ള രേഖകൾ ഹാജരാക്കണമെന്ന് നിർദേശിച്ചു. ഇത് അനുസരിച്ച് വൈകുന്നേരത്തോടെ സ്ഥാപന ഉടമക പൊലീസ് സ്റ്റേഷനിൽ എത്തുകയും രേഖകൾ സമർപ്പിക്കുകയും ചെയ്തു. ലൈസൻസിന് അപേക്ഷിച്ചിട്ടുണ്ടെന്നും, ഉടൻ ലൈസൻസ് ലഭിക്കുമെന്നുമായിരുന്നു സ്ഥാപന ഉടമയുടെ മറുപടി.
ഇത് വിശ്വസിച്ച ഗാന്ധിനഗർ പൊലീസ് സംഘം ലൈസൻസ് ഇല്ലാതെ തന്നെ സ്ഥാപനം നടത്താൻ വേ്ണ്ട ഉപദേശം നൽകിയ ശേഷം ഉടമയായ റോബിൻ മാത്യുവിനെ വിട്ടയച്ചു.സ്‌റ്റേഷനിൽ എത്തിയ യുവാക്കളുടെ പരാതി റോബിൻ മാത്യുവിനൊപ്പം തീർപ്പ് കൽപ്പിച്ച ശേഷമാണ് പൊലീസ് സംഘം വിട്ടയച്ചത്.
ഗാന്ധിനഗർ പൊലീസ് ഒരൽപം ശ്രദ്ധ വച്ചിരുന്നെങ്കിൽ കാര്യമായ നഷ്ടമില്ലാതെ അവസാനിക്കാമായിരുന്ന കേസാണ് പൊലീസിന്റെ അശ്രദ്ധമൂലം നാലു കോടിയുടെ നഷ്ടത്തിൽ എത്തി നിൽക്കുന്നത്. ഇന്റലിജൻസിന്റെ റിപ്പോർട്ടിനെ അവഗണിച്ച പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുകയാണ് യഥാർത്ഥത്തിൽ ഇപ്പോൾ പൊലീസ് ചെയ്യേണ്ടത്.

 

കോട്ടയം നഗരമധ്യത്തിൽ വൻ തട്ടിപ്പ്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 250 പേരിൽ നിന്നായി കോടികൾ തട്ടി; പണം നഷ്ടമായവർ പരാതിയുമായി ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേയ്ക്ക്; തട്ടിപ്പ് നടത്തിയത് ഫിനിക്‌സ് കൺസൾട്ടൻസി

https://thirdeyenewslive.com/kottayam-chaet/

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കോട്ടയം നഗരത്തിലെ കോടികളുടെ തട്ടിപ്പ്: പരാതി ലഭിച്ച ഉടൻ പൊലീസ് നടപടി തുടങ്ങി: തട്ടിപ്പ് സ്ഥാപനമായ ഫിനിക്‌സ് കൺസൾട്ടൻസിയിലും ഉടമയുടെ വീട്ടിലും പൊലീസ് റെയ്ഡ്; 84 പാസ്‌പോർട്ടുകൾ പിടിച്ചെടുത്തു; തേർഡ് ഐ ബിഗ് ഇംപാക്ട്

https://thirdeyenewslive.com/cheating-fraud/