
പിസ്തയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി രണ്ട് വയസുകാരന് ദാരുണാന്ത്യം
കാസര്‍കോഡ് : പിസ്തയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി രണ്ട് വയസുകാരന് ദാരുണാന്ത്യം. കുമ്പള ഭാസ്‌കര നഗറിലെ അന്‍വര്‍-മെഹറൂഫ ദമ്ബതികളുടെ മകന്‍ അനസാണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം വീട്ടില്‍ വച്ചാണ് സംഭവം. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി പിസ്തയുടെ തൊലി എടുത്തു കഴിക്കുകയായിരുന്നു. കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങിയതോടെ വീട്ടുകാര്‍ കൈകൊണ്ട് ഒരു കഷണം വായില്‍ നിന്ന് എടുത്തുമാറ്റുകയും കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
പരിശോധനയില്‍ പിസ്ത തൊലിയുടെ ബാക്കി ഭാഗം തൊണ്ടയില്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പ്രശ്നമില്ലെന്ന് കണ്ട് ഡോക്ടര്‍ വീട്ടിലേക്ക് തിരിച്ചയച്ചു. തുടർന്ന് ഞായറാഴ്ച പുലര്‍ച്ചെ കുഞ്ഞിന് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മംഗളുരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരണം സംഭവിക്കുകയായിരുന്നു .
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാഴ്ച മുമ്ബാണ് പിതാവ് അന്‍വര്‍ ഗള്‍ഫിലേക്ക് പോയത്. രാത്രി കുമ്പള ബദര്‍ ജുമാമസ്ജിദ് അങ്കണത്തിലെ ഖബര്‍സ്ഥാനില്‍ ഖബറടക്കും. സഹോദരി ആയിഷു.