video
play-sharp-fill

ഭർത്താവായ പട്ടാളക്കാരൻ ജോലിയ്ക്ക് പോയപ്പോൾ ഭാര്യ കാമുകനൊപ്പം നാടുവിട്ടു: യുവതിയെയും കാമുകനെയും പൊലീസ് പൊക്കിയത് മൂന്നാറിൽ നിന്നും

ഭർത്താവായ പട്ടാളക്കാരൻ ജോലിയ്ക്ക് പോയപ്പോൾ ഭാര്യ കാമുകനൊപ്പം നാടുവിട്ടു: യുവതിയെയും കാമുകനെയും പൊലീസ് പൊക്കിയത് മൂന്നാറിൽ നിന്നും

Spread the love

സ്വന്തം ലേഖകൻ

ബംഗളൂരു: രണ്ടു മാസം മുൻപ് വിവാഹിതയായ യുവതി, ഭർത്താവായ സൈനികൻ ജോലിയ്ക്ക് പോയ തക്കം നോക്കി കാമുകനൊപ്പം ബൈക്കിൽ കറങ്ങാൻ ഇറങ്ങി. ബംഗളൂരു സ്വദേശിയായ യുവതിയാണ് സൈനികനായ കാമുകനൊപ്പം നാടുവിട്ട് മൂന്നാറിലെത്തിയത്. രണ്ടു പേരും മൂന്നാറിലുണ്ടെന്ന് തിരിച്ചറിഞ്ഞ പൊലീസ് സംഘം ഇവരെ മൂന്നാറിൽ നിന്നും പൊക്കിയെടുത്തു.
അസമിൽ ജോലി ചെയ്യുകയാണ് യുവതിയുടെ ഭർത്താവായ സൈനികൻ. ഭർത്താവ് ബംഗളൂരുവിൽ നിന്നും അസമിലേയ്ക്ക് പോയതോടെ യുവതി കാമുകനൊപ്പം നാട് വിടുകയായിരുന്നു. കാമുകനും സൈനികനാണ്. ഇയാൾക്ക് ബംഗലുരുവിൽ തന്നെയാണ് ജോലി.

ഇതേ തുടർന്ന് ഭർത്താവ് അസമിലും ബെംഗളൂരുവിലും പൊലീസിൽ പരാതി നൽകി. യുവതിയും കാമുകനും മൂന്നാറിലുണ്ട് എന്ന വിവരത്തെ തുടർന്ന് മൂന്നാറിലെ ലോഡ്ജിൽ പൊലീസ് എത്തിയപ്പോഴേക്കും ഇവർ മുറി ഒഴിഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയും കാമുകനും അപ്പോഴേക്കും ബംഗലുരുവിലേക്കുള്ള ബസിൽ കയറി മടക്കയാത്ര ആരംഭിച്ചിരുന്നു. തുടർന്ന് മൂന്നാറിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസിനെ പിന്തുടർന്ന് പെരിയവരൈയിൽ ബസ് തടഞ്ഞ് ആണ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ ദേവികുളം കോടതിയിൽ ഹാജരാക്കിയ ശേഷം ബെംഗളൂരു പൊലീസിന് കൈമാറുമെന്നു പൊലീസ് അറിയിച്ചു.