play-sharp-fill
നാഗമ്പടം പാലം പൊളിക്കൽ: ആദ്യ ശ്രമം പാളി; രണ്ടാം ശ്രമം തുടരുന്നു : പാലം  പൊളിക്കുന്നത് കാണാൻ തടിച്ച് കൂടിയത് പതിനായിരങ്ങൾ; ഗതാഗതനിയന്ത്രണത്തിൽ വലഞ്ഞത് നാട്ടുകാർ

നാഗമ്പടം പാലം പൊളിക്കൽ: ആദ്യ ശ്രമം പാളി; രണ്ടാം ശ്രമം തുടരുന്നു : പാലം പൊളിക്കുന്നത് കാണാൻ തടിച്ച് കൂടിയത് പതിനായിരങ്ങൾ; ഗതാഗതനിയന്ത്രണത്തിൽ വലഞ്ഞത് നാട്ടുകാർ

സ്വന്തം ലേഖകൻ

കോട്ടയം: നാഗമ്പടം പാലം ബോംബ് വച്ച് ശാസ്ത്രീയമായ രീതിയിൽ തകർക്കാനുള്ള ആദ്യ ശ്രമം പാളി. ശനിയാഴ്ച രാവിലെ 11 നും പന്ത്രണ്ടിനും ഇടയിൽ പാലം പൊളിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ആദ്യ ശ്രമം പാളുകയായിരുന്നു. പാലം ബോംബ് വച്ച് തകർക്കുമെന്ന വാർത്ത കേട്ട് പതിനായിരങ്ങളാണ് രാവിലെ മുതൽ തന്നെ നാഗമ്പത്തും പരിസരപ്രദേശത്തുമായി തടിച്ച് കൂടിയത്. രാവിലെ മുതൽ എത്തിയ ആളുകളെ കൊ്ണ്ട് നാഗമ്പടവും പരിസര പ്രദേശവും നിറഞ്ഞു കവിഞ്ഞിരുന്നു.

രാവിലെ 11 മണി മുതൽ തന്നെ നഗരത്തിൽ ഗതാഗതവും നിയന്ത്രിച്ചു. എം.സി റോഡിലൂടെ വരുന്ന വാഹനങ്ങൾ പല വഴി തിരിച്ചു വിട്ടു. ഏറ്റുമാനൂർ ഭാഗത്തു നിന്നും എത്തിയ വാഹനങ്ങൾ വട്ടമ്മൂട് പാലത്തിലൂടെയാണ് നഗരത്തിലേയ്ക്ക് തിരിച്ച് വിട്ടത്. ഇതോടെ എസ്എച്ച് മൗണ്ട് ഭാഗത്ത് പലപ്പോഴും ഗതാഗതക്കുരുക്ക് ഉണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


നാഗമ്പടം പാലം സ്‌ഫോടനത്തിലൂടെ തകർക്കുന്നത് കാണുന്നതിനായി ആയിരങ്ങളാണ് നെഹ്‌റു സ്‌റ്റേഡിയത്തിൽ അടക്കം തടിച്ച് കൂടിയത്. പലരും പാലം പൊളിക്കുന്നത് ഫെയ്‌സ്ബുക്കിൽ ലൈവായി പകർത്തുന്നുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ പൊട്ടിക്കും എന്ന പ്രതീതി പകർന്നെങ്കിലും കാഴ്ചക്കാരായ നാട്ടുകാരെ നിരാശരാക്കുന്നതായിരുന്നു 11 ന് വന്ന അറിയിപ്പ്. ബോംബ് പൊട്ടി പാലം തകരുന്നതും കാത്തിരുന്നവരെ നിരാശരാക്കുന്നതായിരുന്നു പിന്നീട് വന്ന അറിയിപ്പ്. സാങ്കേതിക തകരാറിനെ തുടർന്ന് ബോംബ് പൊട്ടിയില്ലെന്നായിരുന്നു അറിയിപ്പ്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് വീണ്ടും ബോംബ് പരീക്ഷിക്കുമെന്നും പാലം പൊട്ടിക്കുമെന്നുമായിരുന്നു പിന്നീട് വന്ന അറിയിപ്പ്. ആദ്യത്തെ സ്‌ഫോടനം പരാജയപ്പെട്ടതോടെ തടിച്ച് കൂടിയവരിൽ പലരും പിരിഞ്ഞു പോയി. എന്നാൽ, പുതിയ സംഘങ്ങൾ വീണ്ടും നടക്കുന്ന സ്‌ഫോടനം കാണാനായി എത്തുന്നുണ്ടായിരുന്നു.
സ്‌ഫോടനം കാണാൻ ആളുകൾ എത്തുമെന്നറിഞ്ഞ് വൻ പൊലീസ് സ്‌നാഹം തന്നെ നെഹ്‌റു സ്റ്റേഡിയത്തിൽ സജീകരിച്ചിരുന്നു. വാഹനം തിരിച്ചുവിടുന്ന ഓരോ വഴിയിലും സമാന രീതിയിൽ പൊലീസ് സംഘത്തെ തന്നെ വിന്യസിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഉച്ചയായിട്ടും ഇതുവരെയും പാലം പൊളിക്കാൻ സാധിച്ചിട്ടില്ല. ഇത് കാഴ്ചക്കാരിൽ നിരാശ പടർത്തിയിട്ടുണ്ട്. ഇതുകൂടാതെയാണ് ഗതാഗത നിയന്ത്രണത്തിൽ സാധാരണക്കാരായ ആളുകൾ വലയുന്നത്. പാലത്തിലെ ബോംബ് സ്‌ഫോടനം ഇനിയും വൈകിയാൽ ഇത് ട്രെയിൻ റോഡ് ഗതാഗതത്തെ ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.