
വെള്ളൂര്‍ സഹകരണ ബാങ്കിലെ അഴിമതി: സിപിഎം, സിപിഐ. എന്‍സിപി നേതാക്കള്‍ അടക്കം 34 പേര്‍ക്ക് എതിരെ കേസ്, ഒരാള്‍ പിടിയില്‍
സ്വന്തം ലേഖകൻ
കോട്ടയം: വെള്ളൂര്‍ സഹകരണ ബാങ്കിലെ 38 കോടിയുടെ അഴിമതിക്കേസില്‍ സിപിഎം, സിപിഐ, എന്‍സിപി നേതാക്കള്‍ അടക്കും 34 പേര്‍ക്ക് എതിരെ വെള്ളൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒരാള്‍ പിടിയില്‍. വെള്ളൂര്‍ സഹകരണ ബാങ്കിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാര്‍ക്കും എതിരെയാണ് കേസ്. വര്‍ഷങ്ങളായി സിപിഎം ഭരിക്കുന്ന ഈ ബാങ്കില്‍ 38 കോടി രൂപയുടെ അഴിമതിയാണ് സഹകര വിഭാഗത്തിലെ ഓഡിറ്റിംങ് വിഭാഗം കണ്ടെത്തിയത്. ബിജെപി വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് പി. ജി. ബിജുകുമാറിന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഈ അഴിമതി പുറത്താകുന്നത്. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം ബാങ്കിന്റെ മുന്‍ പ്രസിഡന്റുമായ ഇ. എം. കുഞ്ഞുമുഹമ്മദ് ഒന്നാം പ്രതിയായും എന്‍സിപി ജില്ലാ പ്രസിഡന്റും ഖാദി ബോര്‍ഡ് അഗവുമായി ടി. വി. ബേബി 13 ാം പ്രതിയുമായാണ് കേസെടുത്തത്. മുന്‍ ബാങ്ക് സെക്രട്ടറിയും സിപിഎം നേതാവുമായ എസ്. ജി. ധനഞ്ജയനെ കോടതി കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തു. എഫ്‌ഐആര്‍ നമ്പര്‍ 306 ാം നമ്പര്‍ കേസില്‍ ഐപിസി 1860 നിയമത്തില്‍ 120ബി, 420, 405, 409, 406, 467, 468, 465, 34 എന്നി വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. സിപിഎം, എന്‍ജിഒ യൂണിയന്‍, സഹകരണ യൂണിയന്‍ നേതാക്കളായ വി.എം.മനോഹരന്‍, യു. ചന്ദ്രശേഖരന്‍, ജി. പ്രദീപ്, ബ്ലോക്ക് പഞ്ചായത്തംഗവും സിപിഎം നേതാവുമായ കെ.വി.സരോജിനി, സിപിഐ നേതാക്കളായ ടി.വി.രാജന്‍, മിനി ജോയി എന്നിവരടക്കും മുന്‍ ബോഡ് അംഗങ്ങളും ജീവനക്കാരും കേസിലെ പ്രതികളാണ്. ഓരെ വസ്തുവില്‍ ഒന്നിലധികം വായ്പ എടുക്കുകയും ഈടുവസ്തു ഇല്ലാതെ വായ്പ എടുക്കുകയും ഭരണ സമിതി അംഗങ്ങളും കുടുംബാഗങ്ങളും യാതൊരു ഈടും നല്‍കാതെ വായ്പ എടുക്കുകയും ചെയ്താണ് ബാങ്കില്‍ അഴിമതി നടത്തിയത്. തുടര്‍ന്ന വി.പി സചീന്ദ്രന്‍ എംഎല്‍എ നിയമസഭയില്‍ ചോദ്യം ഉന്നയിക്കുകയും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബാങ്കല്‍ 38 കോടി രൂപയുടെ അഴുമതി നടന്നതായി രേഖാമൂലം മറുപടി നല്‍കിയിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് എന്‍സിപി നേതാവ് ടി.വി. ബേബി സംസ്ഥാന മന്ത്രിമാരുമൊത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങിയത് വിവാദമായിരുന്നു. ടി.വി. ബേബിയുടെ അഴിമതിയെ കുറിച്ച് അന്വേഷിക്കാന്‍ എന്‍സിപി സംസ്ഥാന കമ്മിറ്റി മൂന്നംഗ അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. ബാങ്കിലെ അഴിമതി പുറത്ത് വന്നതോടെ സിപിഎം പ്രതിസന്ധിയിലാണ്.