
അങ്കമാലി അതിരൂപത ആസ്ഥാനത്തെ സംഘർഷം: ഒരു പൊലീസ് ഉദ്യോഗസ്ഥൻ അരമനയില്‍ ക്രൂരമായി പെരുമാറിയെന്ന് വൈദികർ ആരോപിച്ചു: ഒരു വൈദികനെ വെർച്വല്‍ അറസ്റ്റു രേഖപ്പെടുത്തിയെന്നും പറയുന്നു.
എറണാകുളം: അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസുകാരും തമ്മില്‍ സംഘർഷം. ഹൈന്ദവനായ പൊലീസ് ഉദ്യോഗസ്ഥൻ അരമനയില്‍ ക്രൂരമായി പെരുമാറിയെന്ന് വൈദികർ പറഞ്ഞു.
പൊലീസ് ക്രൈസ്തവ ആലയത്തില്‍ കയറി വൈദികരോട് ക്രൂരമായി പെരുമാറുകയും ഒരു വൈദികനെ വെർച്വല്‍ അറസ്റ്റു ചെയ്യുകയും ചെയ്തെന്നും ഒരു വൈദികൻ പറഞ്ഞു.
സമരം ചെയ്യുന്ന വൈദികർക്ക് പിണറായി സർക്കാരാണ് എതിരെന്ന് പൊലീസ് പറഞ്ഞെന്നുമാണ് വൈദികരുടെ ആരോപണം. എന്നാല്‍, പൊലീസ് ആരോപണങ്ങളെ തള്ളുകയായിരുന്നു
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം- അങ്കമാലി അതിരൂപത ആസ്ഥാനത്ത് സമരം ചെയ്ത വൈദികർക്കെതിരെ ഇന്ന് പുലർച്ചെയായിരുന്നു പൊലീസ് നടപടി. 21 വൈദികരാണ് സമരം ചെയ്തത്. അതിരൂപത ആസ്ഥാനത്ത് കയറി പൊലീസ് ഇവരെ ബലമായി നീക്കം ചെയ്യുകയായിരുന്നു. ഇതോടെയാണ്
സംഘർഷത്തിലേക്ക് കടന്നത്. പ്രതിഷേധിക്കുന്ന 21 വൈദികരില്‍ 4 പേരെ സസ്പെൻഡ് ചെയ്തു. ഇവരടക്കം എല്ലാവരോടും പുറത്ത് പോകാൻ അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റർ നിർദേശിച്ചു.
ബസിലിക്ക പള്ളിക്ക് മുൻപിലാണ് സംഭവമുണ്ടായത്. സമവായ ചർച്ചക്കെത്തിയ സെൻട്രല്‍ എസിപി സി.ജയകുമാറുമായാണ് വൈദികർ രൂക്ഷമായ വാക്കേറ്റമുണ്ടായത്. ഏകീകൃത കുർബാന വിഷയത്തില്‍ നാലു വൈദികർക്കെതിരെ നടപടി എടുത്തതിലായിരുന്നു വൈദികർ നിരാഹാര സമരം ആരംഭിച്ചത്.