video
play-sharp-fill

കൊറോണ കാലത്ത് മലയാളിയുടെ വിശപ്പു മാറ്റിയ കേരളത്തിലെ ചക്കയെല്ലാം തമിഴ്നാട്ടിലേക്ക്: ഡിമാന്റ് വർദ്ധിച്ചതോടെ വിലയും കൂടി: 50 മുതൽ 100 രൂപ വരെ വില

കൊറോണ കാലത്ത് മലയാളിയുടെ വിശപ്പു മാറ്റിയ കേരളത്തിലെ ചക്കയെല്ലാം തമിഴ്നാട്ടിലേക്ക്: ഡിമാന്റ് വർദ്ധിച്ചതോടെ വിലയും കൂടി: 50 മുതൽ 100 രൂപ വരെ വില

Spread the love

കോട്ടയം: ചക്കരുചി തേടി ഇനി അന്യസംസ്ഥാനങ്ങളിലേക്ക് പോകേണ്ടിവരും. സീസണ്‍ ആരംഭിച്ചതോടെ ലോറിയുമായി തമിഴ്നാട്ടില്‍ നിന്നും ആളെത്തിത്തുടങ്ങി.
നാട്ടിലിനി ചക്കയൊന്നുപോലും ബാക്കിയുണ്ടാവാനിടയില്ല.

പഴുത്ത് വിളയാൻ പോലും കാത്തുനില്‍ക്കാതെ ചെറുചക്കകളെ നാടുകടത്തുകയാണ്. കൊവിഡുകാലത്ത് മലയാളികളെ പട്ടിണിയിലാകാതിരിക്കാൻ സഹായിച്ച ഒരു വിഭവമായിരുന്നു ചക്ക. പറമ്പിലെ പ്ലാവില്‍ അവശേഷിക്കുന്ന ചക്കയ്ക്ക് പോലും വിലപറഞ്ഞ് പണം വാങ്ങിക്കഴിഞ്ഞു.

പാകത്തിലുള്ള ചക്കകളെ കച്ചവടക്കാർ തമിഴ്നാടിന്റെ വിവിധ കയറ്റുമതി കേന്ദ്രങ്ങളിലേക്കും ചക്ക ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന ഇടങ്ങളിലേക്കും എത്തിക്കുന്നതിന്റെ തിരക്കിലാണ്. ഓരോ വർഷവും ചക്കയ്ക്ക് ഡിമാൻഡ് കൂടി വരികയാണ്. അതോടൊപ്പം കർഷകർക്കും നല്ല വില ലഭിച്ചുവരുന്നു. 50 മുതല്‍ 100 വരെയാണ് ചക്കയുടെ വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വില – 50 മുതല്‍ 100 വരെ

സീസണാകുന്നതിനു മുമ്പുതന്നെ ലക്ഷങ്ങളുടെ കച്ചവടമാണ് നടക്കുന്നത്. ഇക്കുറി വിളവ് കുറഞ്ഞതും ചെറുകിട കച്ചവടക്കാരുടെ വർദ്ധനയും ചക്കയുടെ ഡിമാൻഡിന് പ്രധാന കാരണമായി.

ചക്കകള്‍ കവറുകളില്‍ വറ്റലായി തിരികെ എത്തുമ്പോള്‍ കിലോയ്ക്ക് 500 രൂപ വരെയാണ് വില

ചക്കവറ്റല്‍, ജാം,ഐസ്ക്രീം,കേക്ക്,പായസം തുടങ്ങിയ ചക്ക വിഭവങ്ങള്‍ക്കെല്ലാം ഡിമാൻഡേറുകയാണ്

വലിയ മാളുകളില്‍ വരിക്കച്ചക്കയുടെ പഴുത്ത ചുള പായ്ക്കറ്റില്‍ ലഭ്യമാണ്

ചക്കക്കുരുവിന് പോലും 40 മുതല്‍ 60 രൂപ വരെയാണ് കിലോയ്ക്ക് വില.

ചക്കക്കുരു പൊടിച്ചും വറുത്തും സ്വീറ്റ്സായുമെല്ലാം കയറ്റി അയക്കുന്നു