
എൻ.എം വിജയൻ്റെ മരണം: പ്രതിസന്ധിയിലായി കോണ്‍ഗ്രസ് നേതൃത്വം; എംഎല്‍എയും കോണ്‍ഗ്രസ് നേതാക്കളും ഒളിവിലെന്ന് സൂചന
വയനാട്: ഡിസിസി ട്രഷറർ എൻ.എം വിജയന്റെയും മകന്റെയും മരണത്തില്‍ പ്രതികളായ കോണ്‍ഗ്രസ് നേതാക്കള്‍ ഒളിവിലെന്ന് റിപ്പോർട്ട്.
ഐ.സി ബാലകൃഷ്ണൻ എംഎല്‍എ, എൻ.ഡി അപ്പച്ചൻ എന്നിവർ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നാണ് സൂചന.
തിരുവനന്തപുരത്ത് എന്‍.ഡി അപ്പച്ചന്‍ ഇന്നലെ രാവിലെ മാധ്യമങ്ങളെ കണ്ട് രാഷ്ട്രീയ പകപോക്കല്‍ ആണെന്ന് പറഞ്ഞിരുന്നെങ്കിലും അതിനു പിന്നാലെ ജാമ്യം തേടി അവിടെ നിന്ന് അപ്രത്യക്ഷനായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ തൃശ്ശൂരില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് രഹസ്യ കേന്ദ്രത്തിലേക്ക് മാറി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ മാറി നില്‍ക്കാനാണ് തീരുമാനമെന്നാണ് സൂചന.
Third Eye News Live
0