
കോട്ടയം കൊടുങ്ങൂരിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ കെട്ടിയ നിലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി
കോട്ടയം : കൊടുങ്ങൂരിൽ കവറിനുള്ളിൽ കെട്ടിയ നിലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി.
നഗരമധ്യത്തിലുള്ള ഹോട്ടലിന് സമീപത്ത് നിന്നാണ് പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. പ്രദേശം വൃത്തിയാക്കാൻ ചെന്നവരാണ് തലയോട്ടിയും അസ്ഥികളും കണ്ടത്.
പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി ഇവ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലേയ്ക്ക് മാറ്റി. കണ്ടെത്തിയ അസ്ഥികളും, തലയോട്ടിയും അസ്ഥിയും മനുഷ്യ ശരീരമാണോ എന്ന് തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന വേണ്ടി വരുമെന്ന് പോലീസ് അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികളിലേയ്ക്ക് കടക്കും എന്നും പോലീസ് വ്യക്തമാക്കി.
Third Eye News Live
0