video
play-sharp-fill

ബഹിരാകാശത്തെ മനുഷ്യ നിർമ്മിതി അവശിഷ്ടങ്ങൾ ഭാവിയിൽ വൻഭീഷണി: ഇന്റർനെറ്റ്, ഫോണ്‍ സേവനങ്ങള്‍, ടെലിവിഷൻ, ബഹിരാകാശ ദൗത്യങ്ങള്‍ എന്നിവ ഇല്ലാതാക്കും: ബഹിരാകാശത്തേക്കുള്ള പ്രവേശനം അസാധ്യമാകും.

ബഹിരാകാശത്തെ മനുഷ്യ നിർമ്മിതി അവശിഷ്ടങ്ങൾ ഭാവിയിൽ വൻഭീഷണി: ഇന്റർനെറ്റ്, ഫോണ്‍ സേവനങ്ങള്‍, ടെലിവിഷൻ, ബഹിരാകാശ ദൗത്യങ്ങള്‍ എന്നിവ ഇല്ലാതാക്കും: ബഹിരാകാശത്തേക്കുള്ള പ്രവേശനം അസാധ്യമാകും.

Spread the love

ന്യുയോർക്ക്: ഭൂമിയുടെ ഭ്രമണപഥം മനുഷ്യനിർമിത അവശിഷ്ടങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ബഹിരാകാശ പര്യവേക്ഷണങ്ങള്‍ക്കും ഉപഗ്രഹ സാങ്കേതിക വിദ്യയ്ക്കും ഗുരുതരമായ അപകട സാധ്യതകളാണ് ഇത് സൃഷ്ടിക്കുന്നത്.
കെസ്ലർ സിൻഡ്രോം എന്നറിയപ്പെടുന്ന ഒരു ടിപ്പിംഗ് പോയിന്റിനെ കുറിച്ചുള്ള മുന്നറിയിപ്പുകളാണ് നാസയിലെ ശാസ്ത്രജ്ഞരും ആഗോള വിദഗ്ധരും നല്‍കുന്നത്. ഭൂമിയുടെ ഭ്രമണപഥത്തെ ഉപയോഗശൂന്യമാക്കി മാറ്റുന്ന ഒരു അവസ്ഥയാണ് കെസ്ലർ സിൻഡ്രോം.

കെസ്ലർ സിൻഡ്രോം എന്ന ഈ അവസ്ഥ ഭൂമിയിലെ ഇന്റർനെറ്റ്, ഫോണ്‍ സേവനങ്ങള്‍, ടെലിവിഷൻ, ബഹിരാകാശ ദൗത്യങ്ങള്‍ എന്നിവ ഇല്ലാതാക്കിക്കൊണ്ട് ആഗോള ആശയവിനിമയങ്ങള്‍ക്ക് വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. ബഹിരാകാശ അവശിഷ്ടങ്ങളുടെ അളവ് ഭയാനകമായ തോതില്‍ ഉയരുന്നതിനാല്‍ തന്നെ, അടിയന്തര സാഹചര്യമാണെന്ന് നാസ പറയുന്നു.

1978ല്‍ നാസ ശാസ്ത്രജ്ഞനായ ഡൊണാള്‍ഡ് കെസ്ലർ ആണ് കെസ്ലർ സിൻഡ്രോം എന്ന പ്രത്യാഘാതതെത കുറിച്ച്‌ ആദ്യമായി മുന്നറിയിപ്പ് നല്‍കിയത്. ഭ്രമണപഥത്തിലുള്ള ഉപഹ്രങ്ങളും അവശിഷ്ടങ്ങളും തമ്മിലുള്ള കൂട്ടിയിടിയുടെ ഒരു ചങ്ങലയാണ് ഇത്. ഓരോ കൂട്ടിയിടിയും വീണ്ടും അധിക അവശിഷ്ടങ്ങള്‍ ഭ്രമണപഥത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. കാലക്രമേണെ, ഇത് ഭൂമിയുടെ ഭ്രമണപഥത്തെ ഉപയോഗശൂന്യമാക്കുകയും ആഗോളതലത്തിലുള്ള ആശയവിനിമയം, നാവിഗേഷൻ, കാലാവസ്ഥാ പ്രവചനം എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന സേവനങ്ങളെല്ലാം ഇല്ലാതാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

47,000ലികം ബഹിരാകാശ അവശിഷ്ടങ്ങളുടെ കഷ്ണങ്ങളും ചെറുതും കണ്ടെത്താത്തതുമായ ദശലക്ഷക്കണക്കിന് അവശിഷ്ടങ്ങളും ഭ്രമണപഥത്തിലുണ്ടെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഭ്രമണപഥത്തില്‍ ഇവയുടെ സഞ്ചാരം അതിവേഗത്തിലാണ്. ഇവയിലെ ചെറിയ കണങ്ങള്‍ പോലും ബഹിരാകാശ വാഹനങ്ങള്‍ക്കും ഉപഗ്രഹങ്ങള്‍ക്കും കേടുപാടുകള്‍ വരുത്താൻ കഴിയുന്നതാണ്.

സജീവമായുണ്ടായിരുന്ന ഒരു ഇറിഡിയം കമ്മ്യൂണിക്കേഷൻ ഉപഗ്രഹവും പ്രവർത്തന രഹിതമായ റഷ്യൻ കോസ്‌മോസ് ഉപഗ്രഹവും തമ്മിലുള്ള കൂട്ടിയിടി വൻ തോതില്‍ അവശിഷ്ടങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഉപഗ്രഹങ്ങളും അവശിഷ്ടങ്ങളും തമ്മില്‍ നിരവധി കൂട്ടിയിടികള്‍ 2023ല്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം വലിയ തോതിലുള്ള കെസ്ലർ സിൻഡ്രോം അവസ്ഥക്ക് കാരണമായേക്കാം.

കെസ്ലർ സിൻഡ്രോം സംഭവിക്കുന്നത് ഇന്റർനെറ്റ്, ടെലിവിഷൻ, ഫോണ്‍ സേവനങ്ങള്‍, നാവിഗേഷൻ എന്നിവയ്ക്ക് ആവശ്യമായ ഉപഗ്രഹങ്ങള്‍ പ്രവർത്തനരഹിതമാക്കും. ഇതുവഴി ഭൂമിയിലെ എല്ലാ ആശയവിനിമയങ്ങളും ഇല്ലാതാകും. ബഹിരാകാശ പര്യവേഷണവും ഇതിലൂടെ ഇല്ലാതാകും. ബഹിരാകാശത്തേക്കുള്ള പ്രവേശനം അസാധ്യമാകുന്നതോടെ, ശാസ്ത്രദൗത്യങ്ങള്‍ ഉള്‍പ്പെടെ അവസാനിപ്പിക്കേണ്ടി വരും. സേവനങ്ങള്‍ തടസപ്പെടുന്നതും ലോകത്തെ സാങ്കേതിക ശേഷി ഇല്ലാതാകുന്നതോടെയും ആഗോള സാമ്പത്തിക നഷ്ടവും ഭീകരമായിരിക്കും.