video
play-sharp-fill

മന്ത്രിയുടെ പൈലറ്റ് വാഹനത്തിന് കടന്നു പോകാൻ സൈഡ് നൽകിയില്ല: താലൂക്ക് സർവേയർക്കും മകനുമെതിരെ കേസെടുത്തു പോലീസ്

മന്ത്രിയുടെ പൈലറ്റ് വാഹനത്തിന് കടന്നു പോകാൻ സൈഡ് നൽകിയില്ല: താലൂക്ക് സർവേയർക്കും മകനുമെതിരെ കേസെടുത്തു പോലീസ്

Spread the love

 

വയനാട്: പട്ടിക വർഗ വികസന വകുപ്പ് മന്ത്രിയായ ഒ ആർ കേളുവിൻ്റെ പൈലറ്റ് വാഹനം വഴിമാറിപ്പോകാത്തതിന് താലൂക്ക് സർവേയർമാർക്കും മകനുമെതിരെ കേസ്. കേളകത്തെ താലൂക്ക് സർവേയർ പ്രീത് വർഗീസ്, മകൻ അതുൽ എന്നിവർക്കെതിരെയാണ് കേളകം പോലീസ് കേസെടുത്തത്. വ്യാഴാഴ്ച രാവിലെ ബോയ്സ് ടൗൺ- പാൽചുരം റോഡിലായിരുന്നു സംഭവം.

 

മന്ത്രിയുടെ പൈലറ്റ് വാഹനത്തിന് സൈഡ് കൊടുത്തില്ല, വാഹനത്തിന് കടന്നുപോകാനാകാതെ മാർഗ്ഗതടസം സൃഷ്ടിച്ചെന്നും ഭീഷണിപ്പെടുത്തുയെന്നുമാണ് എഫ്ഐആർ.

 

കേളകത്തുനിന്ന് വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് മന്ത്രിയുടെ കാറിന് സൈഡ് നൽകാതെ വന്നത്. അതുലായിരുന്നു കാർ ഓടിച്ചിരുന്നത്. വീതികുറഞ്ഞ റോഡായിരുന്നതിനാൽ എതിർദിശയിൽ നിന്ന് വാഹനങ്ങൾ വന്നെന്നും അതിനാലാണ് സൈഡ് അപകടത്തിൽപ്പെടാതെയിരുന്നതെന്നുമാണ് പ്രീത് വർഗീസും, മകൻ അത് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തുടർന്ന് വാഹനങ്ങൾ കടന്നുപോയ ശേഷം പൈലറ്റ് വാഹനത്തിൽ എസ് ഐ അസഭ്യം പറഞ്ഞതും മകൻ പേടിച്ചുവിറച്ചു. തുടർന്ന് താൻ വണ്ടിയെടുക്കാൻ വേണ്ടിയാണ് കാറിൽ നിന്ന് ഇറങ്ങിയതെന്നും മന്ത്രി ആണ് കാറിൽ ഉണ്ടായിരുന്നതെന്നും അറിയില്ലായിരുന്നുവെന്നും പ്രീത് വർഗീസ് പറയുന്നു.