
വനത്തിലൂടെ നുഴഞ്ഞുകയറി ഡൽഹിയിൽ താമസമാക്കിയ ബംഗ്ലാദേശ് കുടുംബത്തെ നാടു കടത്തി പോലീസ്: ആധാർ പരിശോധന നടക്കുമ്പോൾ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തായത്
ഡല്‍ഹി ; ബംഗ്ലാദേശില്‍ നിന്നുള്ള എട്ട് അനധികൃത കുടിയേറ്റക്കാരെ നാടു കടത്തി ഡല്‍ഹി പൊലീസ് . ബംഗ്ലാദേശ് സ്വദേശിയായ ജഹാംഗീർ, ഭാര്യ പരിണാ ബീഗം, ദമ്പതികളുടെ ആറ് മക്കള്‍ അടക്കമാണ് ബംഗ്ലാദേശിലേയ്ക്ക് അയച്ചത് .
രംഗ്പുരിയില്‍ താമസിച്ചിരുന്ന ഇവരെ ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷൻ ഓഫീസ് വഴി കണ്ടെത്തിയാണ് മടക്കി അയച്ചത്.
താൻ ബംഗ്ലാദേശിലെ ധാക്ക സ്വദേശിയാണെന്ന് ജഹാംഗീർ സമ്മതിച്ചതായി പോലീസ് പറഞ്ഞു. വനത്തില്‍ കൂടിയാണ് ഇവർ ഇന്ത്യയില്‍ എത്തിയത് . ഡല്‍ഹിയില്‍ വീട് കണ്ടെത്തി
Whatsapp Group 1 | Whatsapp Group 2 |Telegram Group

താമസമുറപ്പിച്ച ജഹാംഗീർ പിന്നീടാണ് ബംഗ്ലാദേശിലേക്ക് പോയി ഭാര്യ പരിണാ ബീഗത്തെയും കൂട്ടിക്കൊണ്ടു വന്നത് .അയല്ക്കാർക്ക് പോലും ഇവർ ബംഗ്ലാദേശികളാണെന്ന് അറിയില്ലായിരുന്നു.
ബംഗ്ലാദേശികളെ കണ്ടെത്താൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡല്‍ഹിയില്‍ ആധാർ വെരിഫിക്കേഷൻ അടക്കം നടക്കുന്നുണ്ട് . ഇതില്‍ എത്തിയ ജഹാംഗീറിനെയും
കുടുംബത്തെയും കണ്ട പൊലീസുകാർക്ക് തോന്നിയ സംശയമാണ് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരാൻ കാരണമായത് . അന്വേഷണത്തില്‍ അവർ ബംഗ്ലാദേശില്‍ നിന്നുള്ളവരാണെന്നും അവരുടെ ബംഗ്ലാദേശ് ഐഡികള്‍ നശിപ്പിച്ചതായും കണ്ടെത്തി.