video
play-sharp-fill

ആല്‍ക്കഹോള്‍ അടങ്ങിയിട്ടില്ലാത്ത ജിന്നുകള്‍, വോഡ്കകള്‍, റമ്മുകള്‍, കോക്ക്ടെയിലുകള്‍ എന്നിവ വ്യാപകമായി:മദ്യവുമായി ബന്ധപ്പെട്ട പാർശ്വഫലങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകില്ല: ഇത് കഴിച്ചാല്‍ പിറ്റേന്ന് ഹാംഗ് ഓവർ ഉണ്ടാകുമെന്ന പേടിയും വേണ്ട.

ആല്‍ക്കഹോള്‍ അടങ്ങിയിട്ടില്ലാത്ത ജിന്നുകള്‍, വോഡ്കകള്‍, റമ്മുകള്‍, കോക്ക്ടെയിലുകള്‍ എന്നിവ വ്യാപകമായി:മദ്യവുമായി ബന്ധപ്പെട്ട പാർശ്വഫലങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകില്ല: ഇത് കഴിച്ചാല്‍ പിറ്റേന്ന് ഹാംഗ് ഓവർ ഉണ്ടാകുമെന്ന പേടിയും വേണ്ട.

Spread the love

ഡൽഹി: “ഇത് ജിന്നാണ്, അതിനെ മദ്യപാനത്തിൻ്റെ കൂട്ടത്തില്‍പ്പെടുത്തരുത്”. ഇത് മദ്യപാനത്തെപ്പറ്റിയുള്ള ലോകപ്രശസ്തമായ ചൊല്ലാണ്.
എന്നാല്‍ ഇത്തരത്തില്‍ ആർക്കും പറയാൻ കഴിയുന്ന തരത്തില്‍ ഇന്ത്യയിലെ മദ്യവ്യവസായം മാറ്റാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകള്‍.

ഇന്ത്യൻ ആല്‍ക്കോ-ബിവറേജ് ബിസിനസ് മേഖലയിലെ പുതിയ ചർച്ചാ വിഷയമാണ് നോണ്‍-ആല്‍ക്കഹോളിക് സ്പിരിറ്റുകള്‍ (non-alcoholic spirits) അഥവാ സീറോ പ്രൂഫ് സ്പിരിറ്റുകള്‍ (zero-proof spirits). ആല്‍ക്കഹോള്‍ അടങ്ങാത്ത സ്പിരിറ്റുകളാണ് ഇവയെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പരമ്പരാഗതമായ മദ്യത്തിൻ്റെ രുചി ഉണ്ടെങ്കിലും ആല്‍ക്കഹോളിൻ്റെ അംശം ഇവയില്‍ ഒട്ടും കാണില്ല. ഇവയ്ക്ക് ഇന്ത്യയില്‍ ആവശ്യക്കാർ ഏറുന്നുവെന്നാണ് റിപ്പോർട്ടുകള്‍.

ഇന്ത്യൻ നോണ്‍-ആല്‍ക്കഹോളിക് ബിയറുകള്‍ വളരെക്കാലമായി നിലവിലുണ്ട്. എന്നാല്‍ ഇപ്പോള്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടില്ലാത്ത ജിന്നുകള്‍, വോഡ്കകള്‍, റമ്മുകള്‍, കോക്ക്ടെയിലുകള്‍ എന്നിവ വ്യാപകമായി ഉപയോഗിക്കുന്ന പ്രവണത വർധിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോബർ, സോബ്രിറ്റി സിപ്‌സ്, ക്യാറ്റ്‌വാക്ക് ബൊട്ടാണിക്‌സ് തുടങ്ങിയ ബ്രാൻഡുകളാണ് ഇത്തരമൊരു പാനീയം ഇന്ത്യയില്‍ അവതരിപ്പിച്ചതില്‍ മുൻനിരക്കാർ. കലോറിയും വളരെ

കുറഞ്ഞ അളവിലാണ് സീറോ പ്രൂഫ് സ്പിരിറ്റുകളില്‍ ഉള്ളത്. മദ്യവുമായി ബന്ധപ്പെട്ട പാർശ്വഫലങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകില്ല. ഇത് കഴിച്ചാല്‍ പിറ്റേന്ന് ഹാംഗ് ഓവർ ഉണ്ടാകുമെന്ന പേടിയും വേണ്ട.