യുവതിയോട് ലൈംഗിക ചുവയോടെ അപമര്യാദയായി പെരുമാറി ; സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ; എക്സൈസ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

Spread the love

ആലുവ: യുവതിയോട് ലൈംഗിക ചുവയോടെ അപമര്യാദയായി പെരുമാറുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത എക്സൈസ് ഇൻസ്‌പെക്ടർ അറസ്റ്റിൽ. ജയപ്രകാശിനെ ആണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വാടകക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയോടാണ് അപമാര്യാദയായി പെരുമാറിയത്.

ജയപ്രകാശ് യുവതിയോട് അപമര്യാദയായി പെരുമാറിയെന്നും സ്വകാര്യ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു.

ഭാരതീയ ന്യായ സംഹിതയിലെ 75, 77 വകുപ്പുകള്‍ പ്രകാരമാണ് ജയപ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജയപ്രകാശ് ഏറെക്കാലമായി വാടകയ്ക്ക് താമസിക്കുന്നത് പരാതിക്കാരിയുടെ വീട്ടിലാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group