video
play-sharp-fill
മെന്‍സ് അണ്ടര്‍ 23 സ്റ്റേറ്റ് ട്രോഫി ; കേരളത്തെ എട്ട് വിക്കറ്റിന് തോല്പിച്ച് ഡൽഹി

മെന്‍സ് അണ്ടര്‍ 23 സ്റ്റേറ്റ് ട്രോഫി ; കേരളത്തെ എട്ട് വിക്കറ്റിന് തോല്പിച്ച് ഡൽഹി

റാഞ്ചി : മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം തോൽവി. എട്ട് വിക്കറ്റിനാണ് ഡൽഹി കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 25.4 ഓവറിൽ 108 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി പന്ത്രണ്ടാം ഓവറിൽ ലക്ഷ്യത്തിലെത്തി.

തുടർച്ചയായ രണ്ടാം മത്സരത്തിലും ബാറ്റിങ് നിരയുടെ തകർച്ചയാണ് കേരളത്തിന് തിരിച്ചടിയായത്. ഇന്നിങ്സിൻ്റെ ഒരു ഘട്ടത്തിലും കേരള ബാറ്റർമാർക്ക് മികച്ച കൂട്ടുകെട്ടുകളുണ്ടാക്കാൻ കഴിഞ്ഞില്ല. ഓപ്പണർമാരായ ഗോവിന്ദ് ദേവ് പൈയും കാമിൽ അബൂബക്കറും 18ഉം ഒൻപതും റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ ബാറ്റർമാരിൽ 27 റൺസെടുത്ത അഭിഷേക് നായർ മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. വാലറ്റത്ത് ജെറിൻ പി എസിൻ്റെ പ്രകടനമാണ് കേരളത്തിൻ്റെ സ്കോർ 100 കടത്തിയത്. ജെറിൻ 19 പന്തിൽ നിന്ന് 36 റൺസെടുത്തു. എട്ട് വിക്കറ്റ് വീഴ്ത്തിയ റോനക് വഗേലയുടെ പ്രകടനമാണ് കേരള ബാറ്റിങ് നിരയെ തകർത്തത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിക്ക് അർപിത് റാണയുടെയും. ആയുഷ് ദൊസേജയുടെയും വെടിക്കെട്ട് പ്രകടനമാണ് അനായാസ വിജയമൊരുക്കിയത്. അർപ്പിത് റാണ 18 പന്തിൽ നിന്ന് 38ഉം ആയുഷ് ദൊസേജ 32 പന്തുകളിൽ നിന്ന് 59ഉം റൺസെടുത്തു. കേരളത്തിന് വേണ്ടി പവൻ രാജും ഷൈൻ ജോൺ ജേക്കബും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group