ക്രിസ്മസ് – നവവത്സര ബംപർ 2024 – 25 ലോട്ടറിക്ക് റെക്കോഡ് വില്പന: 6 ദിവസം കൊണ്ട് 13 ലക്ഷം ടിക്കറ്റ് വിറ്റഴിച്ചു: രണ്ടര ലക്ഷം ടിക്കറ്റ് വിറ്റ പാലക്കാട്ടാണ് പൊടിപൊടിച്ച കച്ചവടം: 1.53 ലക്ഷം വിറ്റ് തലസ്ഥാന ജില്ല.

Spread the love

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പു പുറത്തിറക്കിയ ക്രിസ്മസ് – നവവത്സര ബംപർ 2024 – 25 ലോട്ടറിക്ക് (BR -101) റെക്കോഡ് വില്പന.

video
play-sharp-fill

ഈ മാസം 17 ന് വില്പന തുടങ്ങിയ ബംപർ ടിക്കറ്റിന്‍റെ സിംഹഭാഗവും ഇതിനോടകം വിറ്റു പോയതായി വിവിധ ജില്ലകളില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ ക്രിസ്മസ് – നവവത്സര ബംപർ ടിക്കറ്റ് വില്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിവേഗ വില്പനയാണ് ഇപ്പോള്‍ നടക്കുന്നത്.

ആകെ 20 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ ഡിസംബർ 23 വൈകിട്ട് 5 വരെ 13 ലക്ഷത്തിലധികം ടിക്കറ്റുകളും വിറ്റു പോയി. 2.50 ലക്ഷം ടിക്കറ്റുകള്‍ ഇതിനോടകം പാലക്കാട് ജില്ലയിലാണ് വിറ്റഴിച്ചത്. 1.53 ലക്ഷം ടിക്കറ്റുകള്‍ ചെലവഴിച്ച്‌ തലസ്ഥാന ജില്ലയായ തിരുവനന്തപുരം രണ്ടാം സ്ഥാനത്തും 1.34 ലക്ഷം ടിക്കറ്റുകള്‍ വിറ്റ് തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

20 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ക്രിസ്മസ് – നവവത്സര ബംപറിന് ഏറെ ആകർഷകമായ സമ്മാനഘടനയുണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കു നല്‍കുന്നതോടൊപ്പം10 ലക്ഷം വീതം ഓരോ പരമ്പരകളിലും മൂന്നു വീതം എന്ന ക്രമത്തില്‍ 30 പേർക്കും മൂന്നാം സമ്മാനം നല്‍കും.

നാലാം സമ്മാനമാകട്ടെ ഓരോ പരമ്പരകളിലും രണ്ട് എന്ന ക്രമത്തില്‍ 3 ലക്ഷം രൂപവീതം 20 പേർക്കും നല്‍കുന്നുണ്ട്. അഞ്ചാം സമ്മാനം ഓരോ പരമ്പരകളിലും രണ്ടു വീതം എന്ന രീതിയില്‍ 20 പേർക്ക് രണ്ടു ലക്ഷം വീതവും ലഭിക്കും. 2025 ഫെബ്രുവരി 5 ന് നറുക്കെടുക്കുന്ന ക്രിസ്മസ് – നവവത്സര ബംപറിന് 400 രൂപയാണ് വില.