തിരൂർ: ആലത്തിയൂർ പഞ്ഞൻപടിയിൽ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. തിരൂരിൽ നിന്ന് പുറത്തൂരിലേക്ക് പോവുകയായിരുന്ന ബസും തിരൂർ ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കറുമാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർത്ഥികളടക്കം ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു അപകടം.
പരിക്കേറ്റ ബസ് യാത്രക്കാരെ ആലത്തിയൂർ ഇമ്പിച്ചിബാവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.