കുമരകം പള്ളിച്ചിറയിലെ ഹൈമാസ്റ്റ് ലൈറ്റ് പണി പൂർത്തിയായിട്ട് 6 മാസമായി: ഇനിയും പ്രകാശം പരത്താൻ വൈകുന്നതെന്ത്? പ്രതിഷേധവുമായി നാട്ടുകാർ

Spread the love

കുമരകം : പള്ളിച്ചിറയിലെ ഇരുട്ടിനെ നീക്കി പ്രകാശം പരത്താൻ ഇനി എത്രനാൾ കാത്തിരിക്കണം. ഇവിടെ
ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഹൈ മാസ്റ്റ് ലൈറ്റ് ആറ് മാസം മുൻപ് സ്ഥാപിച്ചതാണ്.
പള്ളിച്ചിറ നിവാസികൾക്ക് ഏറെ പ്രതീക്ഷകളായിരുന്നു,

ഇരുട്ടിനെ ഭയക്കാതെ രാത്രി കാലങ്ങളിൽ പള്ളിച്ചിറ ജംഗ്ഷനിലൂടെ യാത്ര ചെയ്യാം എന്നവർ പ്രത്യാശിച്ചു. എന്നാൽ ആറ് മാസങ്ങൾക്കിപ്പുറവും ലൈറ്റ് കണ്ണു തുറക്കുന്നില്ല.

പണിയെല്ലാം പൂർത്തിയായതാണ്. ഇനി ഇതൊന്ന് ഉദ്ഘാടനം ചെയ്താൻ മതി. അതിനെന്താണ് ഇത്ര വൈകുന്നതെന്ന് നാട്ടുകാർ ചോദിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്തിന് വേണ്ടിയാണു പ്രവർത്തിക്കാത്ത ഈ ലൈറ്റ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്” .? എന്നതാണ് നാട്ടുകാരുടെ ചോദ്യം.

കുമരകം പഞ്ചായത്തിൽ, ഇതോടൊപ്പം കമ്മീഷൻ ചെയ്ത മറ്റു രണ്ട് ഹൈമാസ്റ്റ് ലൈറ്റുകളും പ്രകാശപൂരിതമായി നിലകൊള്ളുമ്പോഴാണ് പള്ളിചിറയിലെ ലൈറ്റ് മാത്രം ആർക്കും

പ്രയോജനമില്ലാതെ നിലകൊള്ളുന്നത്. എത്രയും വേഗം അടിയന്തര നടപടി കൈകൊണ്ട് ഹൈമാസ്റ്റ് ലൈറ്റ് ജനങ്ങൾക്ക് ഉപകാരപ്രദമാക്കി മാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.