play-sharp-fill
ഫീസ് വര്‍ധനവില്‍ പ്രതിഷേധം: ഇന്ന് (തിങ്കൾ) സംസ്ഥാനത്ത് വ്യാപക ക്യാമ്പസ് വിദ്യാഭ്യാസ ബന്ദ്; പ്രഖ്യാപനവുമായി എഐഎസ്‌എഫ്

ഫീസ് വര്‍ധനവില്‍ പ്രതിഷേധം: ഇന്ന് (തിങ്കൾ) സംസ്ഥാനത്ത് വ്യാപക ക്യാമ്പസ് വിദ്യാഭ്യാസ ബന്ദ്; പ്രഖ്യാപനവുമായി എഐഎസ്‌എഫ്

തിരുവനന്തപുരം: ഇന്ന് (തിങ്കളാഴ്ച ) സംസ്ഥാന വ്യാപക ക്യാമ്പസ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച്‌ എഐഎസ്‌എഫ്. 4 വർഷ (എഫ്‌വൈയുജിപി) ഡിഗ്രി കോഴ്‌സ് ഫീസ് വർധനവില്‍ പ്രതിഷേധിച്ച്‌ നടത്തിയ മാർച്ചിന് നേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ്.

കേരള- കാലിക്കറ്റ് സർവകലാശാലകളുടെ നാലുവർഷ ബിരുദ കോഴ്‌സുകളിലേക്കുള്ള പരീക്ഷാഫീസ് ക്രമാനുഗതമായി വർധിപ്പിച്ച നടപടി കേരളത്തിലെ വിദ്യാർഥികള്‍ക്ക്

നേരെയുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ എഐഎസ്‌എഫ്, കഴിഞ്ഞ വർഷത്തേക്കാള്‍ മൂന്നു ഇരട്ടിയോളം വർധനവാണ് ഇപ്പോഴത്തെ ഫീസ് നിരക്കില്‍ ഉണ്ടായിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ സിലബസിന് അനുസൃതമായി താല്പര്യപൂർവ്വം നാലുവർഷ ബിരുദത്തിലേക്ക് പ്രവേശിച്ച വിദ്യാർഥികളെ വെല്ലുവിളിക്കുന്ന തരത്തിലാണ് ഈ ഫീസ് വർധനവ്. സാധാരണ വിദ്യാർഥികള്‍

ആശ്രയിക്കുന്ന സർവകലാശാലയുടെ വിദ്യാർഥിവിരുദ്ധമായ ഈ തീരുമാനം പ്രതിഷേധാർഹമാണെന്നും എഐഎസ്‌എഫ് ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസം വിദ്യാർഥികളുടെ അവകാശമാണെന്ന് മനസ്സിലാക്കി, അത്യന്തം വിദ്യാർഥിവിരുധമായ കേരള- കാലിക്കറ്റ് സർവകലാശാലകളുടെ ഈ തീരുമാനം

പുനപരിശോധിക്കണമെന്നും വിദ്യാർഥി പക്ഷ നിലപാട് പിൻവലിക്കണമെന്നും എഐഎസ്‌എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.