play-sharp-fill
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ജി.എസ്.ടി നിയമത്തിലെ അപാകതകൾക്കെതിരെ നടത്തിയ ധർണാ സമരം കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ജി.എസ്.ടി നിയമത്തിലെ അപാകതകൾക്കെതിരെ നടത്തിയ ധർണാ സമരം കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

കോട്ടയം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജി എസ് ടി നിയമത്തിലെ അപാകതകൾക്കെതിരെ നടത്തിയ ധർണാ സമരം കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കോമ്പസിഷൻ സ്കീം ലെ ഹോട്ടലുകാർക്കുള്ളഉയർന്ന നിരക്കും, ഇൻപുട്ട് വാങ്ങാൻ സാധിക്കുന്നതല്ല എന്നുള്ള നിയമവും അപാകതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാടകയ്ക്കുമേൽ 18 ശതമാനം ജിഎസ്ടി ചുമത്താൻ ഉള്ള തീരുമാനവും പുന പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടി, ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് റോയ് ജോർജ്, ആർ സി നായർ, വേണുഗോപാലൻ നായർ, ടി സി അൻസാരി, ഷാഹുൽ ഹമീദ്, ബോബി തോമസ്, മനോജ് കുമാർ പി തുടങ്ങിയവർ പ്രസംഗിച്ചു