play-sharp-fill
മോതിരം വാങ്ങാൻ എന്ന വ്യാജേന സ്വർണ്ണ കടയിലെത്തിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ 8 പവൻ സ്വർണ്ണവുമായി മുങ്ങി

മോതിരം വാങ്ങാൻ എന്ന വ്യാജേന സ്വർണ്ണ കടയിലെത്തിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ 8 പവൻ സ്വർണ്ണവുമായി മുങ്ങി

 

തൃശ്ശൂർ: കുന്നംകുളം കേച്ചേരിയിൽ സ്വർണക്കവർച്ച. കേച്ചേരി വടക്കാഞ്ചേരി റോഡിലെ പോൾ ജ്വല്ലറിയിൽ നിന്നാണ് 8 പവൻ സ്വർണ്ണമാണ് അന്യസംസ്ഥാന തൊഴിലാളികൾ മോഷ്ടിച്ചത്.

 

ജ്വല്ലറിയിലേക്ക് കുട്ടികളുടെ മോതിരം ആവശ്യപ്പെട്ട് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ വരികയും ജീവനക്കാരൻ അറിയാതെ സമീപത്തു വച്ചിരുന്ന ഏലസ്സുകളും കമ്മലുകളും അടങ്ങിയ പെട്ടി മോഷ്ടിക്കുകയായിരുന്നു. കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാൾ ഷർട്ടിന്റെ പോക്കറ്റിലേക്ക് പെട്ടിയെടുത്ത് ഇടുന്നത് ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.

 

രാത്രി കടയടയ്ക്കുന്നതിനു മുന്നോടിയായി സ്റ്റോക്ക് എടുക്കുന്നതിനിടയാണ് ജീവനക്കാർ മോഷണ വിവരം അറിയുന്നത്. ഉടൻ തന്നെ കുന്നംകുളം പോലീസിൽ പരാതി നൽകുകയും കേസെടുത്ത് പ്രാഥമിക അന്വേഷണം ആരംഭിക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group