Spread the love

 

 

കണ്ണൂര്‍: കണ്ണൂരിൽ ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് പെൺകുട്ടിക്ക് പരിക്ക്. കിളിയന്തറ സ്വദേശിനിയായ നഴ്സിംഗ് വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്.

video
play-sharp-fill

 

ഞായറാഴ്ച രാവിലെ എട്ട് മണിക്ക് പുതുച്ചേരി എക്സ്പ്രസിലാണ് പെൺകുട്ടി ഓടിക്കയറാൻ ശ്രമിച്ചത്. കണ്ണൂരിലെത്തിയപ്പോൾ സാധനം വാങ്ങാൻ പുറത്തിറങ്ങിയതായിരുന്നു. തിരിച്ചു കയറാൻ ശ്രമിച്ചപ്പോൾ പിടിവിട്ട് ട്രാക്കിലേക്ക് വീണു.

 

തുടർന്ന് ട്രെയിൻ പെട്ടെന്ന് നിർത്തുകയായിരുന്നു. യാത്രക്കാരും റെയിൽവെ പോലീസും ചേർന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group