video
play-sharp-fill

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം രണ്ടായി: രതീഷ്, സന്ദീപ് എന്നിവരാണ് മരിച്ചത്: ചൊവ്വാഴ്ച പുലർച്ചെയാണ് വെടിക്കെട്ടപകടം ഉണ്ടായത്.

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം രണ്ടായി: രതീഷ്, സന്ദീപ് എന്നിവരാണ് മരിച്ചത്: ചൊവ്വാഴ്ച പുലർച്ചെയാണ് വെടിക്കെട്ടപകടം ഉണ്ടായത്.

Spread the love

നീലേശ്വരം: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽമരണം രണ്ടായി.

നീലേശ്വരം ചായോത്ത് കിനാനൂരിൽ രതീഷ്(32) ആണ് മരിച്ചത്. രതീഷിന് 70 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു യുവാവ് ഇന്ന് രാവിലെയാണ് മരിച്ചത്.

പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂർ സന്ദീപ് ശനിയാഴ്ച മരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാൽപത് ശതമാനത്തിലേറെ പൊള്ളലേറ്റ് വെന്റിലേറ്ററിലായിരുന്നു.

കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ വലിയ അപകടമുണ്ടായത്. പുലർച്ചെ 12.15 ഓടെയായിരുന്നു അപകടം.

മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു.