Spread the love

തിരുവനന്തപുരം : വർക്കല ബീച്ചില്‍ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികള്‍ തിരയില്‍പ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തി. ബെംഗളൂരുവിലെ ഐടി വിദ്യാർത്ഥികള്‍ ആണ് തിരയില്‍ പെട്ടത്.

video
play-sharp-fill

വിദ്യാർത്ഥിയായ മുഹമ്മദ് നോമാനെ (24) നാട്ടുകാരും ലൈഫ് ഗാർഡുകളും ചേർന്ന് രക്ഷപ്പെടുത്തി. വർക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരയില്‍പെട്ട് കാണാതായ 28 വയസുള്ള നെല്‍സണ്‍ ജെയ്സന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഐടി വിദ്യാർഥികളായ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാലംഗ സംഘമാണ് വർക്കല ആലിയിറക്കം ബീച്ചില്‍ കുളിക്കാൻ ഇറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group