
കോട്ടയം: ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കേരളപ്പിറവിയോടനുബന്ധിച്ച് മലയാള ഭാഷാ വാരാഘോഷം സംഘടിപ്പിച്ചു.
ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസ് നിർവഹിച്ചു. തുടർന്ന് ഭരണഭാഷ പ്രതിജ്ഞയെടുത്തു.
ഡോക്ടർ മഞ്ജുഷ വി.പണിക്കർ (മലയാള വിഭാഗം ബസേലിയസ് കോളേജ് കോട്ടയം ) മുഖ്യപ്രഭാഷണം നടത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ടിപ്സൺ തോമസ്, ഡി.സി.ആർ.ബി ഡിവൈഎസ്പി ജ്യോതി കുമാർ.പി, നർക്കോട്ടിക് സെൽ ഡിവൈഎസ്പി എ.ജെ തോമസ്, മറ്റു പോലീസ് ഉദ്യോഗസ്ഥർ, ഓഫീസ് ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.







