Spread the love

കോഴിക്കോട്: അക്യുപങ്ചർ സ്ഥാപനത്തിലെ ജീവനക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്‌തു. പേരാമ്പ്ര NIM LP സ്കൂളിലെ അറബിക് അദ്ധ്യാപകൻ ജസീലിനെയാണ് മാനേജ്മെന്റ് സസ്പെ‌ൻഡ് ചെയ്തത്.

 

video
play-sharp-fill

പേരാമ്പ്ര ചാലിക്കരയിൽ സ്ഥിതിചെയ്യുന്ന അക്യുപങ്ചർ സ്ഥാപനത്തിലെ ജീവനക്കാരിയോട് ജസീൽ മോശമായി പെരുമാറിയെന്നാണ് ആരോപണം. കഴിഞ്ഞ മാസം 19നായിരുന്നു ആരോപണത്തിന് ആസ്‌പദമായ സംഭവം

 

സംഭവത്തിൽ ജസീലിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.