Spread the love

കടുത്തുരുത്തി: കടുത്തുരുത്തി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കെ എസ് എസ് പി യു കടുത്തുരുത്തി യൂണിറ്റിന്റെ കുടുംബമേള കടത്തുരുത്തി കടപ്പുരാൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. യൂണിറ്റ് പ്രസിഡണ്ട് പി എ ലൂക്കോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി സുനിൽ കുടുംബമേള ഉദ്ഘാടനം നിർവഹിച്ചു.

video
play-sharp-fill

കുടുംബമേള സന്ദേശം ജില്ലാ വൈസ് പ്രസിഡണ്ട് ടി കെ ഗോപിയും, കെ എസ് എസ് പി യു ബ്ലോക്ക് പ്രസിഡണ്ട് കെ കെ സച്ചിദാനന്ദൻ മുഖ്യപ്രഭാഷണവും നടത്തി.

യൂണിറ്റ് സെക്രട്ടറി പി എം ശശി, കെ എസ് എസ് പി യു ജില്ലാ,ബ്ലോക്ക്, യൂണിറ്റ് ഭാരവാഹികളായ സി കെ അന്നമ്മ വിശ്വഭാരതി,കെ റ്റി പവിത്രൻ,അന്നമ്മ കങ്ങാപ്പള്ളി, ഉഷ കുളങ്ങോട്ടിൽ, കെ വി തോമസ് കല്ലേപ്പള്ളി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർവീസ് പെൻഷൻകാരും കുടുംബാംഗങ്ങളും കുട്ടികളും അടക്കം വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. നൂറുകണക്കിനാളുകൾ യോഗത്തിൽ പങ്കെടുത്തു.