Spread the love

കുമരകം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ 81-ാമത് ജന്മവാർഷിക ദിനം അശരണരായവർക്ക് ഭക്ഷണം നൽകി അവരോടൊപ്പം ആഘോഷിച്ചു. കോൺഗ്രസ് കുമരകം മണ്ഡലം കമ്മിറ്റിയാണ് വേറിട്ട ആഘോഷ പരിപാടി സംഘടിപ്പിച്ചത്.

video
play-sharp-fill

പാർട്ടി ഓഫീസിൽ ചേർന്ന യോഗത്തിന് ശേഷം നസ്രത്ത് പള്ളിയിലെ സംരക്ഷയിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകിയും അവരോടൊപ്പം സന്തോഷം പങ്കിട്ടുമാണ് ജന്മവാർഷികം ആഘോഷിച്ചത്.

ഉമ്മൻ ചാണ്ടി എന്നും സാധാരണ ജനങ്ങൾക്കൊപ്പമായിരുന്നു. ഇദ്ദേഹത്തിന്റെ പാത പിൻതുടർന്നാണ് ജന്മദിനം അശരണർക്കൊപ്പം കഴിയാൻ തീരുമാനിച്ചതെന്ന് കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി.ജെ സാബുവിൻ്റെ നേതൃത്വത്തിൽ എ.വി തോമസ് ആര്യപ്പള്ളി, രഘു അകവൂർ, പി.എ ഹരിഛന്ദ്രൻ, ചാണ്ടി മണലേൽ, പി.എ ശശീന്ദ്രൻ മഹിളാ

കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സലിമ ശിവത്മജൻ, വത്സമ്മ തങ്കപ്പൻ, സഞ്ജയ് മോൻ ആഞ്ഞിലിപറമ്പിൽ, സണ്ണി കൊല്ലപ്പത്തറ, മണിക്കുട്ടൻ, ബാബു കരിത്ര, ഉഷ സോമൻ, ഗ്രേസി

ബാബു, ലീലാമ്മ മാത്യു, കൊച്ചുമോൻ പൗലോസ്, സണ്ണി തൈത്തറ, ബിജു തൈത്തറ പഞ്ചായത്ത് അംഗങ്ങളായ പി.കെ മനോഹരൻ, ജോഫി ഫെലിക്സ്, ദിവ്യാ ദാമോദരൻ എന്നിവർ പങ്കെടുത്തു.