ആഢംബര കാറില്‍ കറങ്ങിനടന്ന് മോഷ്ടിക്കുന്നത് റബര്‍ ഷീറ്റ്; വീട്ടുമുറ്റത്ത് കൂട്ടിയിട്ടിരുന്ന നൂറോളം റബർ ഷീറ്റുകള്‍ മോഷ്‌ടിച്ചു; പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്‍പ്പെടെ മൂന്ന് പേർ അറസ്റ്റിൽ

Spread the love

കൊല്ലം: ആഢംബര കാറില്‍ സഞ്ചാരം, പക്ഷേ ജോലി മോഷണം.

video
play-sharp-fill

ആഢംബര കാറില്‍ കറങ്ങിനടന്ന് യുവാക്കള്‍ മോഷ്ടിക്കുന്നത് റബർ ഷീറ്റ്.
പ്രായപൂർത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്ന് പേർ കൊല്ലം ചടയമംഗലത്ത് പോലീസിന്റെ പിടിയിലായി.

ആഡംബര ജീവിതം നയിക്കാനാണ് പ്രതികള്‍ മോഷണം നടത്തുന്നത്. ചിതറ സ്വദേശിയുടെ ആഢംബര കാറില്‍ കറങ്ങി നടന്നായിരുന്നു റബ്ബർ ഷീറ്റ് മോഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ഞപ്പാറ സ്വദേശിയായ 18 വയസ്സുള്ള അർഷിതും ആക്കല്‍ സ്വദേശിയായ 19 വയസ്സുള്ള സാജിദും പ്രായപൂർത്തിയാകാത്ത ഒരാളുമായിരുന്നു സംഘാംഗങ്ങള്‍.
ആഢംബര ജീവിതത്തിനായി പണം കണ്ടെത്തുന്നതിനായിരുന്നു മോഷണം.

കാറില്‍ ആക്കലില്‍ എത്തിയ പ്രതികള്‍ വീട്ടുമുറ്റത്ത് കൂട്ടിയിട്ടിരുന്ന നൂറോളം റബർ ഷീറ്റുകള്‍ മോഷ്‌ടിച്ചു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയെങ്കിലും പ്രതികള്‍ കാറുമായി വേഗം രക്ഷപ്പെട്ടു. എന്നാല്‍ നമ്പർ തിരിച്ചറിഞ്ഞിരുന്നു. വിവരങ്ങള്‍ ചടയമംഗലം പൊലീസിന് കൈമാറി.

പനവേലിയിലെ ഒരു കടയിലാണ് റബർ ഷീറ്റ് വിറ്റത്. തുടർന്ന് പ്രതികള്‍ സമീപത്തെ സർവീസ് സെൻ്ററില്‍ കാർ കഴുകാൻ ഏല്‍പ്പിച്ചു. ഉടമസ്‌ഥൻ നേരിട്ടെത്തി കാർ എടുക്കുമെന്ന് പറഞ്ഞ് മോഷ്‌ടാക്കള്‍ കടന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ച്‌ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാറിനെയും പ്രതികളെയും കണ്ടെത്തിയത്.