
നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി അപകടം. തോണ്ടുപള്ളിയിലെ ഔട്ടര്‍ റിംഗ് റോഡില്‍ വച്ചാണ് ദാരുണ സംഭവം. അപകടത്തിൽ ആറ് പേര്‍ക്ക് ജീവൻ നഷ്ടമായി. ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. ഹൈദരാബാദിലെ സനത്‌നഗറില്‍ താമസിക്കുന്ന ബൊള്ളി ശിവകുമാര്‍ (37), ഭാര്യ ബൊള്ളി ലാസ്യ (35), മകള്‍ ബൊള്ളി റിഷിത (7), കൊടക് ശ്രീനിവാസ് (40), കൃഷ്ണ ചന്ദ്ര (13), കൊടക് മാധവ് (10) എന്നിവരാണ് മരിച്ചത്. ശിവകുമാര്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ്. ലാസ്യ സിവില്‍ സപ്ലൈസ് വകുപ്പില്‍ ജീവനക്കാരിയാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.






