Spread the love

മൈസൂരിൽ മലയാളി നഴ്സിംഗ് വിദ്യാർഥികൾക്ക് നൽകുന്നത് വൃത്തിഹീനമായ ഭക്ഷണമെന്ന് പരാതി. മൈസുരൂവിലെ 5 കോളേജുകളിലെ വിദ്യാർത്ഥികളാണ് വൃത്തിഹീനമായ ഭക്ഷണമാണ് തങ്ങൾക്ക് നൽകുന്നതെന്ന പരാതിയുമായി രംഗത്തെത്തിയത്. ഭക്ഷ്യ വിഷബാധ പതിവാണെന്നും വിദ്യാർഥികൾ പറഞ്ഞു. വിദ്യാർത്ഥികൾക്ക് നൽകുന്നത് കോമൺ മെസിൽ നിന്ന് എത്തിക്കുന്ന ഭക്ഷണമാണ്. കോഴിക്കറിയിൽ തൂവലും ചോരയും അടക്കും ഉണ്ടാകും. കഴിഞ്ഞ ദിവസം ചപ്പാത്തിയിൽ നിന്ന് പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കിട്ടി. ചോറിൽ നിന്ന് പാറ്റയെയും കിട്ടിയതായി വിദ്യാർത്ഥികൾ പറയുന്നു.

video
play-sharp-fill

വിദ്യാർത്ഥികളിൽ നിന്നും മെസ്സ് ഫീ ആയി വാങ്ങുന്നത് പ്രതിവർഷം 80,000 രൂപയാണ്. പുറത്തു നിന്നുള്ള ഭക്ഷണം കൊണ്ടുവരാൻ വിദ്യാർത്ഥികൾക്ക് അനുവാദമില്ല. ഇത് വിദ്യാർഥികൾ ചോദ്യം ചെയ്താൽ ശിക്ഷാനടപടികൾ അധികൃതർ സ്വീകരിക്കും. ഇന്റേണൽ മാർക്ക് കട്ട് ചെയ്യുകയും സർട്ടിഫിക്കറ്റുകൾ നൽകില്ല എന്ന് പറയുകയും ചെയ്യും. ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസ് എന്ന ഏജൻസി കോളേജുകളുമായി ഒത്തു കളിക്കുകയാണ് എന്നും വിദ്യാർത്ഥികൾ പറയുന്നു. വിദ്യാർത്ഥികളെ സംഘടിപ്പിച്ചു നൽകുന്നതിന് പ്രതിഫലമായി കോളേജുകൾ ഭക്ഷണം ഇവരിൽ നിന്നുമാണ് വാങ്ങുന്നത്. ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസ് 5 കോളേജുകൾക്കാണ് ഭക്ഷണം എത്തിക്കുന്നത്.

കോമൺ മെസിലെ സാഹചര്യം അതിദയനീയമാണ്. ഭക്ഷണം പാകം ചെയ്യുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലാണെന്നും വിദ്യാർത്ഥികൾ പറയുന്നു. വിദ്യാർത്ഥികൾ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. പരാതിപ്പെട്ടാലും എല്ലാം പഴയ പടി തന്നെ ആയിരിക്കും. അതേസമയം ഈ മെസ്സ് നടത്തുന്നത് മലയാളികളാണെന്ന വിവരവും പുറത്തു വരുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group