play-sharp-fill
റെക്കോഡ് വിലയില്‍ നിലയുറപ്പിച്ച്‌ സ്വര്‍ണം ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില

റെക്കോഡ് വിലയില്‍ നിലയുറപ്പിച്ച്‌ സ്വര്‍ണം ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില

കോട്ടയം : സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയില്‍ മാറ്റമില്ല.കഴിഞ്ഞ ദിവസത്തെ 58400 എന്ന റെക്കോർഡ് വിലയിലാണ് ഇന്ന് സ്വർണം നില്‍ക്കുന്നത്.

ഇന്നലെ പവന് 160 രൂപ വർധിച്ചിരുന്നു.ഗ്രാമിന് 7300 രൂപയാണ് ഇന്ന്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7300 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6025 രൂപയാണ്. വെള്ളിയുടെ വില ഇന്നും ഉയർന്നിട്ടുണ്ട്.ഒരു രൂപ വർധിച്ച്‌ ഒരു ഗ്രാം വെള്ളിയുടെ വില 105 രൂപയായി .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണ വില റെക്കോർഡിലെത്തിയതോടെ വാങ്ങുന്നവർ ആശങ്കയിലാണ്. ഇനിയും വില ഉയരുമെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വർണം വാങ്ങുന്നത് കൂടുന്നതാണ് സ്വർണവില ഉയരാനുള്ള കാരണം.

ഒക്ടോബർ 10 നു ഒരു പവൻ സ്വർണത്തിന്റെ വില 40 രൂപ കുറഞ്ഞ് വിപണിയിലെ വില 56,200 രൂപയായിരുന്നു.ഒക്ടോബർ 11 നു വിപണി വില 56,760 രൂപയായി.ഒക്ടോബർ 12 നു 56,960 രൂപയും ആയിരുന്നു.ഒക്ടോബർ 13, 14 ദിവസന്തങ്ങളില്‍ സ്വർണവിലയില്‍ മാറ്റമില്ല. ഒക്ടോബർ 15നു ഒരു പവൻ സ്വർണത്തിന്റെ വില 200 രൂപ കുറഞ്ഞ് 56,760 രൂപയായിരുന്നു.ഒക്ടോബർ 16നു ഒരു പവൻ സ്വർണത്തിന്റെ വില 360 രൂപ കൂടി 57,120 രൂപയായി. ഒക്ടോബർ 17 ന് ഒരു പവൻ സ്വർണത്തിന്റെ വില 160 രൂപ ഉയർന്നു. 57280 രൂപയായിരുന്നു. 18നു 640 രൂപ ഉയർന്ന് 57920 രൂപയും ഒക്ടോബർ 19 ന് 480 രൂപ കൂടി 58240 രൂപയായി. ഒക്ടോബർ 20 നു സ്വർണവിലയില്‍ മാറ്റമില്ലായിരുന്നു.ഒക്ടോബർ 21 നു ഒരു പവൻ സ്വർണത്തിന്റെ വില 160 രൂപ കൂടി ഈ മാസത്തെ റെക്കോർഡ് വിലയായ 58,400 രൂപയിലെത്തി.