play-sharp-fill
ഓരോ വർഷവും നിരത്തിൽ പൊലിയുന്നത് നിരവധി ജീവനുകൾ ! അപകട മേഖലയായി ശബരിമല പാതയായ പാലാ – പൊന്‍കുന്നം റോഡ് ; കര്‍ശന സുരക്ഷാമാര്‍ഗങ്ങള്‍ ഒരുക്കുമെന്ന് അവലോകന സമിതി യോഗത്തില്‍ അധികൃതർ നല്‍കിയ ഉറപ്പും പാഴായി ;  തീര്‍ഥാടന സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പു തന്നെ അപകടങ്ങള്‍ വര്‍ധിച്ചതില്‍ ആശങ്കയുമായ് ജനങ്ങൾ

ഓരോ വർഷവും നിരത്തിൽ പൊലിയുന്നത് നിരവധി ജീവനുകൾ ! അപകട മേഖലയായി ശബരിമല പാതയായ പാലാ – പൊന്‍കുന്നം റോഡ് ; കര്‍ശന സുരക്ഷാമാര്‍ഗങ്ങള്‍ ഒരുക്കുമെന്ന് അവലോകന സമിതി യോഗത്തില്‍ അധികൃതർ നല്‍കിയ ഉറപ്പും പാഴായി ; തീര്‍ഥാടന സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പു തന്നെ അപകടങ്ങള്‍ വര്‍ധിച്ചതില്‍ ആശങ്കയുമായ് ജനങ്ങൾ

കോട്ടയം: ശബിമല തീര്‍ഥാടകര്‍ ആശ്രയിക്കുന്ന ജില്ലയിലെ പ്രധാന റോഡുകളില്‍ ഒന്നാണ് പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പാലാ – പൊന്‍കുന്നം റോഡ്.

പക്ഷേ, ഉദ്ഘാടനം കഴിഞ്ഞ കാലം മുതുല്‍ റോഡില്‍ നടന്നിട്ടുള്ള അപകടങ്ങളുടെ എണ്ണം ഏവരെയും ഞെട്ടിക്കുന്നതാണ്.

നൂണുകണക്കിന് ആളുകള്‍ക്കാണ് ഓരോ വർഷവും പാലാ പൊന്‍കുന്നം റോഡില്‍ ഉണ്ടായ അപകടങ്ങളില്‍ ജീവന്‍ നഷ്ടമാകുന്നത്. ദിവസേനയെന്നോണമാണ് റോഡില്‍ അപകടങ്ങള്‍ അരങ്ങേറുന്നത്. പക്ഷേ, റോഡ് അപകടരഹിതമാക്കാനുള്ള നടപടി ഫലപ്രാപ്തി കാണുന്നില്ലെന്നു മാത്രം. അപകടങ്ങള്‍ വര്‍ധിക്കുന്നത് ശബരിമല സീസണ്‍ ആരംഭിക്കുന്നതോടെയാണ്. ശബരിമല തീര്‍ഥാടനത്തിലെ ഏറ്റവും പ്രധാന പാതയാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീര്‍ഥാടനകാലത്ത് ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോവുക. ദീര്‍ഘദൂര യാത്രയുടെ ക്ഷീണവും റോഡിലെ അപകട വളവുകളുമെല്ലാം അപകടങ്ങള്‍ക്കു കാരണമാണ്. ശബരിമലയില്‍ തുലാമാസ പൂജയ്ക്കായി നടതുറന്നതോടെ തീര്‍ഥാടകരുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ നല്ലൊരു ശതമനം ആളുകളും കടന്നു പോകുന്നത് പാലാ പൊന്‍കുന്നം റോഡിലൂടെയാണ്.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് നിയന്ത്രണം വിട്ടു തീര്‍ഥാടകർ സഞ്ചരിച്ച വാഹനം റോഡരികിലെ കോണ്‍ക്രീറ്റ് തൂണുകള്‍ ഇടിച്ചുതകര്‍ത്തു തോട്ടിലേക്കു പതിച്ചു. ശബരിമല തീര്‍ഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന ഗുരുവായൂര്‍ സ്വദേശികള്‍ സഞ്ചരിച്ച വാനാണ് അപകടത്തില്‍പെട്ടത്. ആര്‍ക്കും പരുക്കില്ലെന്നതായിരുന്നു ഏക ആശ്വാസം. വാഹനമോടിച്ചിരുന്നയാള്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണം.

ഇതിനിടെ രാവിലെ എട്ടു മണിയോടെ സമീപത്ത് വഞ്ചിമല കവലയിലെ ആലുങ്കല്‍തകടിയില്‍ സ്റ്റോഴ്സ് എന്ന കടയിലേക്കു പിക്കപ്പ് വാന്‍ ഇടിച്ചുകയറി കടയുടമയായ വീട്ടമ്മയ്ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഉച്ചകഴിഞ്ഞ് എലിക്കുളം ആറാം മൈലില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. വെള്ളിയാഴ്ച പൈക ഏഴാമൈലിലും കുരുവികൂട്ടും നരിയനാനിയിലും വാഹനാപകടങ്ങള്‍ നടന്നു.

പാലാ പൊന്‍കുന്നം റോഡില്‍ ഇത്തവണ കര്‍ശന സുരക്ഷാമാര്‍ഗങ്ങള്‍ ഉറപ്പാക്കുമെന്നു പൊന്‍കുന്നത്തും പാലായിലും കഴിഞ്ഞ ദിവസം ചേര്‍ന്ന തീര്‍ഥാടന അവലോകന സമിതി യോഗത്തില്‍ അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നതാണ്. പക്ഷേ, ഇനിയും അധികൃതര്‍ നടപടി സ്വീകരിച്ചു തുടങ്ങിയിട്ടില്ല. റോഡില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.