video
play-sharp-fill

നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് 11 കെവി ലൈനില്‍ ഇടിച്ച് അപകടം; ഇടിയു‌ടെ ആഘാതത്തിൽ പൊട്ടിത്തെറി; അഞ്ച് പേര്‍ക്ക് പരിക്ക്; എട്ട് ലക്ഷം രൂപയുടെ നഷ്ടമെന്ന് കെഎസ്ഇബി

നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് 11 കെവി ലൈനില്‍ ഇടിച്ച് അപകടം; ഇടിയു‌ടെ ആഘാതത്തിൽ പൊട്ടിത്തെറി; അഞ്ച് പേര്‍ക്ക് പരിക്ക്; എട്ട് ലക്ഷം രൂപയുടെ നഷ്ടമെന്ന് കെഎസ്ഇബി

Spread the love

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിക്കലില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് 11 കെവി ലൈനില്‍ ഇടിച്ച് അപകടം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

ആരുടേയും പരിക്ക് സാരമുള്ളതല്ല. എരഞ്ഞിക്കൽ കെഎസ്ഇബിക്ക് സമീപമാണ് അപകടമുണ്ടായത്.

തൊട്ടില്‍പ്പാലത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തിൽപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തില്‍ ചെറിയ പൊട്ടിത്തെറിയുണ്ടായി. കെഎസ്ഇബിക്ക് എട്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.