video
play-sharp-fill

തന്ത്രപരമായ നീക്കവുമായി സിദ്ദീഖ്; ബലാത്സംഗ കേസിൽ അന്വേഷണസംഘത്തിന് മുന്നിൽ എത്താമെന്നറിയിച്ചു; സിദ്ദിഖിനെ വിളിപ്പിക്കാനൊരുങ്ങി അന്വേഷണസംഘം

തന്ത്രപരമായ നീക്കവുമായി സിദ്ദീഖ്; ബലാത്സംഗ കേസിൽ അന്വേഷണസംഘത്തിന് മുന്നിൽ എത്താമെന്നറിയിച്ചു; സിദ്ദിഖിനെ വിളിപ്പിക്കാനൊരുങ്ങി അന്വേഷണസംഘം

Spread the love

കൊച്ചി: ബലാത്സംഗ കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ സിദ്ദീഖ്. ഹാജരാകാൻ തയ്യാറാണെന്ന് അറിയിച്ച് അന്വേഷണ സംഘത്തിന് കത്ത് നൽകുകയായിരുന്നു.

കത്തിന്റെ അടിസ്ഥാനത്തിൽ സിദ്ദിഖിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. അടുത്ത ആഴ്ച ചോദ്യം ചെയ്യലുണ്ടാകുമെന്നാണ് റിപ്പോർട്ട്.

നോട്ടീസ് നൽകി വിളിപ്പിച്ച് സിദ്ദിഖിൻ്റെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ, സുപ്രീം കോടതിയുടെ പരിഗണനയിൽ  മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്നതിനാൽ നോട്ടീസ് നൽകുന്നതിൽ പൊലീസ് തീരുമാനമെടുത്തിരുന്നില്ല.

ഈ സാഹചര്യത്തിലാണ് ഹാജരാകാൻ തയാറാണെന്ന് സിദ്ദിഖ് തന്നെ അറിയിച്ചത്. ഇത് സിദ്ദിഖിൻ്റെ തന്ത്രപരമായ നീക്കമായാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.