Spread the love

 

മലപ്പുറം: പിവി അൻവറിൻ്റെ മുന്നണി പ്രവേശനം തള്ളാതെ മുസ്ലിം ലീ​ഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഭരണപക്ഷ എംഎൽഎയുടെ തുറന്നു പറച്ചിൽ യുഡിഎഫിൽ സ്വാഭാവികമായും ചർച്ചയാകുമെന്നും എന്നാൽ ചർച്ച ചെയ്ത ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

video
play-sharp-fill

 

ഇതുപോലത്തെ പിആർ ഏജൻസിയുമായി മുന്നോട്ടു പോയാൽ ഒരു അൻവർ മാത്രമല്ല കൂടുതൽ പേർ എൽഡിഎഫിൽ നിന്ന് പുറത്തു വരുമെന്നും കു‍ഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

 

പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണ്. നിലമ്പൂരിൽ ലീഗ് തീരുമാനിച്ച പൊതുയോഗം നേതൃത്വം ഇടപെട്ട് മാറ്റി എന്നുള്ളത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പി. ശശിക്കെതിരായി അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണ്. ആരോപണങ്ങളിൽ അന്വേഷണം നടത്തുകയാണ് വേണ്ടത്. ആരു ശ്രമിച്ചാലും മലപ്പുറത്തെ കലാപഭൂമിയാക്കാൻ കഴിയില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.