play-sharp-fill
തിരുവനന്തപുരം എസ്എടി ആശുപത്രി ഇരുട്ടില്‍ ; പരിശോധന ടോര്‍ച്ച് വെളിച്ചത്തില്‍ ; വൈദ്യുതി മുടങ്ങിയിട്ട് 3 മണിക്കൂര്‍ പിന്നിടുന്നു ; മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് കൂട്ടിരിപ്പുകാർ

തിരുവനന്തപുരം എസ്എടി ആശുപത്രി ഇരുട്ടില്‍ ; പരിശോധന ടോര്‍ച്ച് വെളിച്ചത്തില്‍ ; വൈദ്യുതി മുടങ്ങിയിട്ട് 3 മണിക്കൂര്‍ പിന്നിടുന്നു ; മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് കൂട്ടിരിപ്പുകാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വൈദ്യുതിയില്ല. രോഗികളുടെ ബന്ധുക്കള്‍ പ്രതിഷേധിക്കുന്നു. 3 മണിക്കൂര്‍ നേരമായി വൈദ്യുതി മുടങ്ങിയിട്ട്. കുട്ടികളുടെ ഐസിയുവില്‍ വൈദ്യുതിയുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ് ഡോക്ടര്‍മാര്‍ പരിശോധന നടത്തുന്നത്. മെഴുകുതിരി കത്തിച്ചാണ് ആളുകള്‍ പ്രതിഷേധിക്കുന്നത്. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നു. ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നില്ല. ഉച്ചക്ക് അധികസമയം ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതിനാല്‍ ജനറേറ്റര്‍ കേടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിക്കുള്ളിലുള്ള പ്രശ്‌നങ്ങളാണെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്ത് തമ്പടിച്ചിരിക്കുകയാണ്. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമവും തുടരുന്നു. ആരോഗ്യമന്ത്രി വൈദ്യുത മന്ത്രിയുടെ സഹായവും തേടിയിരിക്കുകയാണ്.