video
play-sharp-fill

മുൻവൈരാഗ്യം ; കോട്ടയം കാനത്ത് ചെത്തുതൊഴിലാളിയെ കല്ലിന് ഇടിച്ച് കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ ; ചാമംപതാൽ സ്വദേശിയായ 23 കാരനെ പിടികൂടി കറുകച്ചാൽ പോലീസ് ; സംഭവം നടന്നത് വെള്ളാറപ്പള്ളി-മാരാംകുന്ന് റോഡിൽ

മുൻവൈരാഗ്യം ; കോട്ടയം കാനത്ത് ചെത്തുതൊഴിലാളിയെ കല്ലിന് ഇടിച്ച് കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ ; ചാമംപതാൽ സ്വദേശിയായ 23 കാരനെ പിടികൂടി കറുകച്ചാൽ പോലീസ് ; സംഭവം നടന്നത് വെള്ളാറപ്പള്ളി-മാരാംകുന്ന് റോഡിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കാനത്ത് ചെത്തുതൊഴിലാളിയെ കല്ലിന് ഇടിച്ച് കൊന്നു. ചാമംപതാൽ കറിയാപറമ്പിൽ ബിജു (57) ആണ് മരിച്ചത്. മുൻവൈരാഗ്യത്തെ തുടർന്നാണ് അയൽവാസിയായ യുവാവ് ബിജുവിനെ കരിങ്കല്ലിന് ഇടിച്ചു കൊലപ്പെടുത്തിയത്.

സംഭവത്തിൽ ചാമംപതാൽ വെള്ളാറപ്പള്ളി വീട്ടിൽ അപ്പു (23) വിനെ കറുകച്ചാൽ പോലീസ് അറസ്റ്റു ചെയ്തു. സൈക്കിളിൽ പോകുകയായിരുന്ന ബിജുവിനെ അപ്പു തടഞ്ഞു നിർത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം നാലരയോടെ വെള്ളാറപ്പള്ളി-മാരാംകുന്ന് റോഡിലായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലത്തു വീണ ബിജുവിന്റെ തലയ്ക്ക് കരിങ്കല്ലുകൊണ്ട് ഇടിച്ച ശേഷം അപ്പു ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ ചാമംപതാൽ ഭാഗത്തു നിന്നുമാണ് പോലീസ് പിടികൂടിയത്. രക്തം വാർന്നു റോഡിൽ കിടന്ന ബിജു സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവർ തമ്മിൽ മുൻപും തർക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഭാര്യ: തങ്കമ്മ , മക്കൾ : ബിജേഷ്,അഭിലാഷ്.