
സ്ത്രീകള്‍ക്ക് ലൈംഗിക താല്പര്യം കുറയുന്നതിന്റെ കാരണങ്ങള്‍ അറിയാം;മാനസികമായ കാരണങ്ങളും ലൈംഗികതയെ ബാധിക്കാറുണ്ട്: മാനസിക സമ്മര്‍ദ്ദങ്ങള്‍, വിഷാദം , ഉത്കണ്ഠ എന്നിവയെല്ലാം സെക്സിനെ പ്രതികൂലമാക്കും: പരിഹാരങ്ങള്‍ നോക്കാം
ഡൽഹി: വ്യക്തിയുടെ ലൈംഗിക താല്പര്യങ്ങള് ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. മാനസികവും ശാരീരികവുമായ കാരണങ്ങളാണ് അതില്‍ പ്രധാനമായുള്ളതെന്ന് വിദഗ്ധർ പറയുന്നു.
പരസ്പരം ഇണങ്ങിയും പിണങ്ങിയും ഒരുമിച്ച് ജീവിക്കുമ്പോഴും പങ്കാളികള്‍ തമ്മിലുള്ള മാനസിക അടുപ്പം, ജീവിതാനുഭവങ്ങള്‍, സാമ്പത്തിക അവസ്ഥ, ശാരീരിക-മാനസിക സ്വസ്ഥത, ജോലി തുടങ്ങിയ ഘടകങ്ങള്‍ ലൈംഗിക ജീവിതത്തെ വലിയ അളവില്‍ സ്വാധീനിക്കാറുണ്ട്.
ശാരീരിക കാരണങ്ങള്‍ സെക്സില്‍ നിന്നും അകന്നു നില്‍ക്കുന്നതിന് ഒരു പ്രധാന കാരണമാകാറുണ്ട്. എന്തെങ്കിലും കാരണങ്ങള്‍കൊണ്ട് ലൈംഗിക ബന്ധം വേദന നിറഞ്ഞതാണെങ്കില്‍ അത് താല്പര്യം കുറയ്ക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുപോലെ തന്നെ സന്ധിവേദന, പ്രമേഹം, കാന്‍സര്‍, ന്യൂറോളജിക്കല്‍ രോഗങ്ങള്‍ തുടങ്ങിയവയെല്ലാം സ്ത്രീകളിലെ ലൈംഗിക താല്പര്യം നന്നേ കുറച്ചു കളയുന്നവയാണ്.
എന്നാല്‍, ദാമ്പത്യ ബന്ധത്തിലെ മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് സ്ത്രീകളിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍. ഇത് ലൈംഗിക താല്പര്യങ്ങളെ സാരമായി ബാധിക്കാറുണ്ട്. പ്രത്യേകിച്ചും ആര്‍ത്തവ വിരാമത്തില്‍ വരുന്ന വ്യതിയാനങ്ങള്‍. ഈ സമയത്ത് ഈസ്ട്രജന് ഹോര്‍മോണിന്റെ അളവ് കുറയുന്നതിനാല്‍ സെക്സിനോട് താല്പര്യം കുറയാറുണ്ട് എന്ന് വിദഗ്ധർ പറയുന്നു. ഗര്‍ഭധാരണവും മുലയൂട്ടലും ശിശുപരിപാലനവുമൊക്കെ മുന്ഗണനയിലേയ്ക്കു വരുമ്പോള്‍ പല സ്ത്രീകള്‍ക്കും ലൈംഗിക താല്പര്യങ്ങള് കുറയുന്നു.
ഇവയൊക്കെ കൂടാതെ, മാനസികമായ കാരണങ്ങളും ലൈംഗികതയെ ബാധിക്കാറുണ്ട്. മാനസിക സമ്മര്‍ദ്ദങ്ങള്‍, വിഷാദം , ഉത്കണ്ഠ എന്നിവയെല്ലാം സെക്സിനെ പ്രതികൂലമാക്കും. ജോലിയിലുള്ള സമ്മര്‍ദ്ദങ്ങള്‍, അപകര്‍ഷതാ ബോധം, മുന്‍പ് ഏതെങ്കിലും തരത്തില്‍ അനുഭവിച്ചിട്ടുള്ള ലൈംഗിക ചൂഷണം എന്നിവയെല്ലാം സെക്സിനെ സാരമായി ബാധിക്കുന്ന ഘടകങ്ങളാണ് അതിനാല്‍, മനസിനെ കാര്യമായി ബാധിക്കുന്ന വിഷയങ്ങളെ മാറ്റി നിർത്തുക തന്നെ വേണം.
സുഖകരമായ ദാമ്പത്യ ബന്ധത്തില്‍, സ്നേഹം കുറയുന്നത് ലൈംഗിക ജീവിതത്തേയും ബാധിക്കും, എന്നാല്‍, ദിവസേന പരസ്പരം വഴക്കിടുന്ന പങ്കാളികള്‍ക്ക് ലൈംഗികത ആസ്വദിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്.
മാനസികമായും ശാരിരികമായും സന്തോഷം നല്കുന്ന അവസ്ഥകളില്‍ മാത്രമേ അവര്‍ക്ക് സെക്സിനോട് താല്പര്യം തോന്നുകയുള്ളൂ എന്നതും പ്രാധാന്യം അർഹിക്കുന്നു. സ്ത്രീകളുടെ മനസിനെ സന്തോഷമാക്കി നിലനിർത്തുക എന്നതാണ് പ്രധാനം. വഴക്കുകളും അനാവശ്യ കലഹങ്ങളും അവളെ മാനസികമായ തളർത്തും എന്നതിനാലാണിത്.
എന്നാല്‍, ഇത്തരം സങ്കീർണ്ണമായ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം എന്തെന്നു ചോദിച്ചാല്‍ ഭാര്യാ ഭര്ത്താക്കന്മാര് ഒന്നിച്ച് ചര്‍ച്ച ചെയ്തു തന്നെ ഇതിനു പരിഹാരം കാണണം. സ്ത്രീകള്‍ തങ്ങളുടെ പ്രശ്നമെന്തെന്ന് ഭര്ത്താക്കന്മാരോട് തുറന്നു പറയണം. ശാരീരിക പ്രശ്നങ്ങളാണെങ്കിലും മാനസിക പ്രശ്നങ്ങളാണെങ്കിലും കൃത്യമായ വൈദ്യ പരിശോധനയിലൂടെയും, വേണ്ടത്ര ചികില്‍സകളിലൂടെയും അതു മാറ്റിയെടുക്കാന്‍ കഴിയുമെന്നു തന്നെയാണ് വിദഗ്ധർ പറയുന്നത്