play-sharp-fill
വേമ്പനാട് കായലിലേക്ക് ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു: കോട്ടയം അയ്മനം പഞ്ചായത്തിലെ കുടുംബശ്രീ . തൊഴിലുറപ്പ് തൊഴിലാളികൾ സ്വച്ഛത കി സേവ പദ്ധതി പ്രകാരമായിരുന്നു ശുചികരണം.

വേമ്പനാട് കായലിലേക്ക് ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു: കോട്ടയം അയ്മനം പഞ്ചായത്തിലെ കുടുംബശ്രീ . തൊഴിലുറപ്പ് തൊഴിലാളികൾ സ്വച്ഛത കി സേവ പദ്ധതി പ്രകാരമായിരുന്നു ശുചികരണം.

അയ്മനം: സ്വച്ഛത കി സേവ പദ്ധതി പ്രകാരം അയ്മനം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വേമ്പനാട്ട് കായലിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു.

കരീമഠം, ആയിരംവേലി, ഒളോക്കരി ജലാശയത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും ജലാശയങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന മറ്റ് മാലിന്യ വസ്തുക്കളുമാണ് നീക്കം ചെയ്തത്. ഗുരുതര മാലിന്യ പ്രശ്നങ്ങൾ നേരിടുന്ന വേമ്പനാട്ട് കായലിലേക്കാണ് ഈ മാലിന്യങ്ങൾ ഒഴുകിയെത്തുന്നത്.

പടിഞ്ഞാറന്‍ മേഖലകളിലെ ജലാശയങ്ങളിൽ നിന്നും വേമ്പനാട്ട് കായലിൽ പതിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കായലിനെയും പുഴകളേയും ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജലാശയങ്ങളിലെ മത്സ്യങ്ങളും മറ്റു ജലസമ്പത്തുകളും മാലിന്യത്തിന്റെ അതിപ്രസരം മൂലം ഗുരുതര ഭീഷണി നേരിടുന്നു. വേമ്പനാട്ടുകായലും മറ്റു ജല സ്രോതസ്സുകളും വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, സ്കൂളുകൾ, മറ്റു പൊതു ഇടങ്ങളും മാലിന്യ മുക്തമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ശുചീകരണ പ്രവർത്തന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ബിജു മാന്താറ്റിൽ യോഗത്തിന് സ്വാഗതം ആശംസിച്ചു.

ഏറ്റുമാനൂർ ബ്ലോക്ക് ശുചിത്വ മിഷൻ കോര്‍ഡിനേറ്റർ ബിജു, ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ അഞ്ചു രാജ്, ഹെലൻ ക്ലീറ്റസ്, ഗ്രാമപഞ്ചായത്ത് മാലിന്യ

സംസ്കരണ കോർഡിനേറ്റര്‍ ലേഖ എ കെ, ഹരിതകര്‍മ്മസേന സെക്രട്ടറി ലത പ്രീത്, കുടുംബശ്രീ എ ഡി എസ് സെക്രട്ടറി റെനിമോൾ സന്തോഷ് എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട്

സംസാരിച്ചു. ഹരിതകർമ്മസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, നിരവധി പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് അംഗം ശോശാമ്മ ഷാജി കൃതജ്ഞ അർപ്പിച്ചു.