ഡോക്ടര്‍മാരുടെ സമ്മേളനത്തിനിടെ അടിച്ചു പൂസായി നൃത്തം : പ്രായമായ സർജൻമാർ വരെ യുവതിയുടെ ഐറ്റം ഡാൻസിനൊപ്പം ചുവടുവയ്ക്കുന്നു: വീഡിയോ പുറത്തുവന്നതോടെ വിമർശനം ഉയരുന്നു.

Spread the love

സ്വന്തം ലേഖകൾ
ചെന്നൈ: ചെന്നൈയില്‍ നടന്ന ഡോക്ടർമാരുടെ കോണ്‍ഫറൻസില്‍ ഐറ്റം ഡാൻസ് നടത്തിയത് വിവാദമാകുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ അശ്ലീലമെന്നും, മോശമെന്നുമാണ്

video
play-sharp-fill

പലരും ഡോക്ടർമാരുടെ നടപടിയെ വിശേഷിപ്പിച്ചത്.

Association of Colon and Rectal Surgeons of India യുടെ വാർഷിക കോണ്‍ഫറൻസിലാണ് യുവതിയുടെ ഐറ്റം ഡാൻസ് നടത്തിയത്.
ചിലർ യുവതിക്കൊപ്പം ഡാൻസ് ചെയ്യുന്നതും അവരെ ചേർത്തണയ്‌ക്കുന്നതും വീഡിയോയില്‍ കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം 19 മുതല്‍ 21 വരെയാണ് കോണ്‍ഫറൻസ് നടന്നത്. ഇന്നലെയാണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത്. ഡോ. വിജയ്ചക്രവർത്ത് എന്ന എക്സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നത്.

ഡോക്ടർമാരുടെ കോണ്‍ഫറൻസില്‍ അശ്ലീല നൃത്തം കാണുന്നത് അസംബന്ധമായ കാര്യമാണ്. അവിടെ ഇപ്പോഴും മദ്യം വിളമ്പു
ന്നുന്നുണ്ട്.

ഈ പണമെല്ലാം പരോക്ഷമായി ജനങ്ങളില്‍ നിന്ന് കവരുന്നതല്ലേ.. എന്നാണ് ഒരു പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. പ്രായമായ ഡോക്ടർമാർ പരസ്യമായി ഒരു സ്ത്രീയുടെ ശരീരത്തില്‍

പിടിക്കുന്നത് എന്തെങ്കിലും പരിശോധനയുടെ ഭാഗമാണോ? എന്നും പോസ്റ്റില്‍ ചോദിച്ചിരുന്നു.