play-sharp-fill
പേട്ടറാപ്പിലെ ‘ലിക്കാ ലിക്കാ’ ഗാനം റിലീസായി; തകര്‍ത്താടി പ്രഭുദേവയും വേദികയും

പേട്ടറാപ്പിലെ ‘ലിക്കാ ലിക്കാ’ ഗാനം റിലീസായി; തകര്‍ത്താടി പ്രഭുദേവയും വേദികയും

വിസ്മയിപ്പിക്കുന്ന നൃത്തപ്രകടനവുമായി പ്രഭുദേവയും വേദികയും. പേട്ടറാപ്പിലെ ലിക്കാ ലിക്കാ ഗാനം റിലീസ് ചെയ്തു.

പേട്ടറാപ്പ് എന്ന ഗാനം റിലീസായി മുപ്പത് വർഷങ്ങള്‍ക്ക് ശേഷം പ്രഭുദേവ നായകൻ ആയെത്തുന്ന ‘പേട്ടറാപ്പ്’ എന്ന ചിത്രത്തിലെ വിസ്മയകരമായ ഫൂട്ട് ടാപ്പിംഗ് ഗാനം ലിക്കാ ലിക്കാ ആണ് റിലീസ് ചെയ്തിരിക്കുന്നത്.

വ്യത്യസ്ത നൃത്തച്ചുവടുകള്‍ കൊണ്ട് പ്രഭുദേവയും വേദികയും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. സെപ്റ്റംബർ 27ന് വേള്‍ഡ് വൈഡ് റിലീസിന് ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എസ്.ജെ സിനുവാണ്. ഡി ഇമ്മൻ സംഗീത സംവിധാനം നിർവഹിച്ച ഗാനം ആലാപിച്ചിരിക്കുന്നത് നികിതാ ഗാന്ധിയും യാസിൻ നിസാറുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദൻ കർക്കിയാണ് ഗാനം രചിച്ചിരിക്കുന്നത്. ബ്ലൂ ഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാം ആണ് ചിത്രം നിർമിക്കുന്നത്. പികെ ദിനിലാണ് പേട്ടറാപ്പിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിവേക് പ്രസന്ന, ഭഗവതി പെരുമാള്‍, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോണ്‍, മൈം ഗോപി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം- ജിത്തു ദാമോദർ. എഡിറ്റിങ്- നിഷാദ് യൂസഫ്. കലാസംവിധാനം- എആർ മോഹൻ. പ്രൊഡക്ഷൻ കണ്‍ട്രോളർ- ആനന്ദ് എസ്, ശശികുമാർ എസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- റിയ എസ്. വസ്ത്രാലങ്കാരം- അരുണ്‍ മനോഹർ. മേക്കപ്പ്- അബ്ദുള്‍ റഹ്മാൻ. കൊറിയോഗ്രാഫി- ഭൂപതി രാജ, റോബർട്ട്.

സ്റ്റണ്ട്- ദിനേശ് കാശി, വിക്കി മാസ്റ്റർ. ലിറിക്സ്- വിവേക്, മദൻ ഖർക്കി. ക്രിയേറ്റീവ് സപ്പോർട്ട്- സഞ്ജയ് ഗസല്‍. കോ ഡയറക്ടർ- അഞ്ജു വിജയ്. ഡിസൈൻ- യെല്ലോ ടൂത്ത്, സ്റ്റില്‍സ്- സായ് സന്തോഷ്. ഡിസ്ട്രിബൂഷൻ ഹെഡ്- പ്രദീപ് മേനോൻ. പിആർഒ ആൻഡ് മാർക്കറ്റിങ് കണ്‍സള്‍ട്ടന്റ്- പ്രതീഷ് ശേഖർ.