
ട്രെന്‍ഡിനൊപ്പം മന്ത്രി മുഹമ്മദ് റിയാസും,’നിങ്ങള്‍ കമന്റടിച്ചിരിക്ക്, ഞങ്ങള്‍ വയനാട് പോയി വരാം
സോഷ്യല്‍ മീഡിയയില്‍ ഒന്നാകെ നിറഞ്ഞു നില്‍ക്കുകയാണ് നടൻ സുരേഷ് കൃഷ്ണ. സിനിമകളില്‍ അദ്ദേഹം ചെയ്ത കഥാപാത്രങ്ങളെ വെച്ച് ട്രോളുകളും ചർച്ചകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതോടെയാണ് സുരേഷ് കൃഷ്ണ ട്രെൻഡിങ് ലിസ്റ്റില്‍ എത്തിയത്.
‘കണ്‍വിൻസിങ് സ്റ്റാർ’ എന്നാണ് സോഷ്യല്‍ മീഡിയ സുരേഷ് കൃഷ്ണയെ വിളിക്കുന്നത്.
ഇപ്പോഴിതാ, സുരേഷ് കൃഷ്ണയുടെ കണ്‍വിൻസിങ് പോസ്റ്റുമായി ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും രംഗത്ത് എത്തി. സുരേഷ് കൃഷ്ണയുടെ പ ഒരു അഭിമുഖത്തിലെ ഭാഗം ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച മന്ത്രി ‘നിങ്ങള്‍ കമന്റടിച്ചിരിക്ക്, ഞങ്ങള്‍ വയനാട് പോയി വരാം’ എന്നാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട് ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടാണ് മന്ത്രി പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്രിസ്ത്യൻ ബ്രദേഴ്‌സ് എന്ന സിനിമയിലെ ഗാനവും മന്ത്രി പോസ്റ്റിന് ഉപയോഗിച്ചിട്ടുണ്ട്. ഈ ഗാനവും നിലവില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഉരുള്‍പൊട്ടലിന് ശേഷം വയനാട്ടില്‍ ടൂറിസം മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പുതിയ ക്യാമ്പയിൻ മന്ത്രി തുടക്കമിട്ടത്.