play-sharp-fill
ചെമ്പരത്തി ” എന്ന ചിത്രം താരതമ്യേനേ പുതുമുഖങ്ങളായിരുന്ന രണ്ടു ചെറുപ്പക്കാരെ പ്രധാന വേഷങ്ങളിൽ അഭിനയിപ്പിച്ചു കൊണ്ട് അക്കാലത്ത്‌ വൻ വിജയമാണ് നേടിയെടുത്തത് : ഇവർ പിന്നീട് നായക പദവിയിലെത്തി.

ചെമ്പരത്തി ” എന്ന ചിത്രം താരതമ്യേനേ പുതുമുഖങ്ങളായിരുന്ന രണ്ടു ചെറുപ്പക്കാരെ പ്രധാന വേഷങ്ങളിൽ അഭിനയിപ്പിച്ചു കൊണ്ട് അക്കാലത്ത്‌ വൻ വിജയമാണ് നേടിയെടുത്തത് : ഇവർ പിന്നീട് നായക പദവിയിലെത്തി.

കോട്ടയം: മലയാള സിനിമ പ്രേംനസീർ
എന്ന താരരാജാവിന്റെ ചുറ്റും കറങ്ങിയിരുന്ന എഴുപതുകളിൽ പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ഒരു ചലച്ചിത്രനിർമ്മാണത്തെക്കുറിച്ച് പലർക്കും ചിന്തിക്കാനേ കഴിഞ്ഞിരുന്നില്ല .
ആ സാഹസത്തിനായി മുന്നോട്ടു വന്നത് ” മലയാളനാട് ” വാരികയിലൂടെ കേരളത്തിലെ സാംസ്ക്കാരികരംഗത്ത്
വൻ ചലനങ്ങൾ സൃഷ്ടിച്ച
എസ് കെ നായർ എന്ന കലാസ്നേഹിയാണ് .

ന്യൂ ഇന്ത്യാ ഫിലിംസിന്റെ ബാനറിൽ എസ് കെ നായർ നിർമ്മിച്ച് പി എൻ മേനോൻ സംവിധാനം ചെയ്ത “ചെമ്പരത്തി ” എന്ന ചിത്രം താരതമ്യേനേ പുതുമുഖങ്ങളായിരുന്ന രണ്ടു ചെറുപ്പക്കാരെ പ്രധാന വേഷങ്ങളിൽ അഭിനയിപ്പിച്ചു കൊണ്ട് അക്കാലത്ത്‌ വൻ വിജയമാണ് നേടിയെടുത്തത്.

ഈ സിനിമയുടെ ഏറ്റവും വലിയ ആകർഷണമായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ചക്രവർത്തിനീ
നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു
പുഷ്പപാദുകം
പുറത്തുവെക്കു നീ
നഗ്നപാദയായി അകത്തുവരൂ … ”

എന്ന കവിത തുളുമ്പുന്ന വയലാറിന്റെ ചേതോഹര ഗാനം.
ഈ ഗാന രംഗത്ത് പ്രത്യക്ഷപ്പെട്ടത് അന്ന് രണ്ടു പുതുമുഖ നടന്മാരായിരുന്നു.
രാഘവനും സുധീറും .

രണ്ടു പേരും പിന്നീട് മലയാള സിനിമയിലെ നായക പദവിയിലേക്കെത്തിച്ചേർന്നു. എ.വിൻസെന്റിന്റെ “നിഴലാട്ട ” ത്തിലൂടെ അഭിനയമാരംഭിച്ച സുധീർ എന്ന സുന്ദരനായ നടൻ ഒരു കാലത്ത് യുവതലമുറയുടെ പ്രത്യേകിച്ച് പെൺകുട്ടികളുടെ ആരാധനാപാത്രമായിരുന്നു.

മഞ്ഞിലാസിന്റെ “കലിയുഗം ” എന്ന ചിത്രത്തിലൂടെ സത്യന്റെ പിൻഗാമിയായി വാഴ്ത്തപ്പെട്ടെങ്കിലും ആ ലക്ഷ്യത്തിലെത്തിച്ചേരാനായില്ല. എങ്കിലും
” സത്യത്തിന്റെ നിഴലിൽ ” എന്ന സിനിമയിലെ അഭിനയത്തിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള ബഹുമതി നേടാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. ഇന്ത്യൻ സിനിമയിലെ താരറാണിയായി വാണ ശ്രീദേവിയുടെ ആദ്യനായകൻ സുധീറായിരുന്നുവെന്നുള്ളത് ഓർക്കപ്പെടേണ്ട ഒരു വസ്തുത തന്നെയാണ്.

എൻ.ശങ്കരൻ നായരുടെ “തുലാവർഷം ” ആയിരുന്നു
ആ സിനിമ.
ഈ ചിത്രത്തിൽ ശ്രീദേവിയോടൊപ്പം

“യമുനേ നീയൊഴുകൂ യാമിനീ
യദുവംശമോഹിനീ
ധനുമാസപൂവിനു പോകും യാമം
യമുനേ നീയൊഴുകൂ യാമിനീ
യദുവംശമോഹിനീ
ധനുമാസപൂവിനു പോകും യാമം
ഇതിലേ നീയൊഴുകൂ..”

എന്ന ഗാനരംഗത്ത് സുധീർ പ്രത്യക്ഷപ്പെട്ടത് പ്രിയപ്രേക്ഷകർ ഓർക്കുന്നുണ്ടായിരിക്കുമെന്ന് കരുതട്ടെ .
മലയാളികൾ എന്നെന്നും മനസ്സിൽ ഓമനിക്കുന്ന കുറെ നല്ല ഗാനരംഗങ്ങളിൽ അഭിനയിക്കുവാൻ സുധീറിന് ഭാഗ്യമുണ്ടായിട്ടുണ്ട്.

“എന്റെ സ്വപ്നത്തിൻ
താമരപ്പൊയ്കയിൽ
വന്നിറങ്ങിയ രൂപവതി …”
“മല്ലികാബാണൻ തന്റെ വില്ലെടുത്തു

മന്ദാരമലർ കൊണ്ടു ശരം തൊടുത്തു. ….”
(രണ്ടു ഗാനങ്ങളും അച്ചാണി )
“മാരിവില്ലു പന്തലിട്ട ദൂരചക്രവാളം മാടി മാടി വിളിക്കുന്നതറിഞ്ഞില്ലേ…”
(തീർത്ഥയാത്ര )
“നന്ത്യാർവട്ട പൂ ചിരിച്ചൂ നാട്ടുമാവിന്റെചോട്ടിൽ … ”
(പൂന്തേനരുവി )
” മാനേ മാനേ….
വിളി കേൾക്കൂ …..”

നീ വരൂ കാവ്യദേവതേ….”
(സ്വപ്നം)
നയന്റീൻ സെവന്റി ഫൈവ് ….”
(ഹലോ ഡാർലിങ്ങ് )
“കേളീ നളിനം വിടരുമോ ….”
(തുലാവർഷം)
“യക്ഷഗാനം മുഴങ്ങി
യവനികയും നീങ്ങി …”
(നിഴലാട്ടം )

തുടങ്ങിയ മനോഹര ഗാനങ്ങളെല്ലാം സുധീർ അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെയാണ് നമ്മൾ കണ്ടതും ആസ്വദിച്ചതും .

തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരില ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച സുധീർ 2004 സെപ്തംബർ 17-ന് അന്തരിച്ചു. ഒരു കാലഘട്ടത്തിൽ മലയാള സിനിമയിലെ യുവ തലമുറയുടെ പ്രതീകമായിരുന്ന സുമുഖനായ ഈ നടന്റെ ചരമവാർഷികമാണിന്ന്.