Spread the love

 

മലപ്പുറം: മമ്പാട് സ്കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ കുട്ടിയുൾപ്പെടെ ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു. മമ്പാട് സ്വദേശി ഷിജുവിൻ്റെ മകൻ ധ്യാൻ ദേവ് (3), ഷിജുവിന്റെ സഹോദരന്റെ ഭാര്യ ശ്രീലക്ഷ്‌മി (36) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.

video
play-sharp-fill

 

ഇവർ സഞ്ചരിച്ച സ്കൂട്ടറിന്റെ ബ്രേക്ക് നഷ്ടമായതായാണ് അപകട കാരണം. തുടർന്ന്, നിയന്ത്രണംവിട്ട വാഹനം സമീപത്ത് കൂട്ടിയിട്ട പൈപ്പിനുമേൽ ഇടിക്കുകയും തലകീഴായി മറിയുകയുമായിരുന്നു.

 

ഉടൻ തന്നെ ഇരുവരേയും സമീപത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group